l o a d i n g

ഗൾഫ്

ശബരിമല വിവാദത്തില്‍ സി.പി.എം ബി.ജെ.പി ഡീല്‍: ഒ.ജെ. ജനീഷ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 17, 2026

റിയാദ്: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന ദുര്‍ബലമായ പ്രതിഷേധങ്ങള്‍ സി.പി.എമ്മുമായുള്ള രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് ആരോപിച്ചു. ഒ.ഐ.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ 15-ാമത് വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി റിയാദിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് രേഖപ്പെടുത്തി കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ രാഷ്ട്രീയ നോമിനികള്‍ക്ക് പങ്കുണ്ടെന്നും, ഇത്രയും ഗുരുതരമായ വിഷയം ഉണ്ടായിട്ടും ബി.ജെ.പി ശക്തമായ സമരം നടത്താത്തത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള ഡീലിന്റെ ഭാഗമാണെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.

ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ വിശ്വാസമുണ്ടെങ്കിലും, കേന്ദ്ര ഏജന്‍സികളുടെ ഇടപെടലില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ അദ്ദേഹം ചോദ്യം ചെയ്തു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുപോലെ, നിയമസഭാ സീറ്റുകള്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സെറ്റില്‍മെന്റായി ശബരിമല കേസും മാറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

ശ്രീകോവിലില്‍ നടന്ന മോഷണം വിശ്വാസികള്‍ക്ക് ഏറെ വൈകാരികമായ വിഷയമാണെന്നും, ഇതിന് പിന്നിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്‍പ്പെടെ സമഗ്രമായി പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ കോണ്‍ഗ്രസ് കര്‍ശനമായി നടപ്പാക്കണമെന്നും ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട്, ജനറല്‍ സെക്രട്ടറി (സംഘടനാ ചുമതല) സോണി പാറക്കല്‍, ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, കണ്‍വീനര്‍ സെയ്ഫ് റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026