l o a d i n g

ഗൾഫ്

ചെങ്കടലിന്റെ പൈതൃകവും ആധുനികതയും കോര്‍ത്തിണക്കി ജിദ്ദ റെഡ് സീ മ്യൂസിയം; സാംസ്‌കാരിക പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തം

Thumbnail

ജിദ്ദ: ചെങ്കടല്‍ തീരത്തെ സാംസ്‌കാരിക പൈതൃകത്തെ പുതിയ കാലത്തെ സര്‍ഗ്ഗാത്മകതയുമായി ബന്ധിപ്പിച്ചുകൊണ്ട് ജിദ്ദ റെഡ് സീ മ്യൂസിയം വിപുലമായ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. ആര്‍ട്ട് വര്‍ക്ക്ഷോപ്പുകള്‍, വിജ്ഞാനപ്രദമായ സംവാദങ്ങള്‍, പ്രകടനങ്ങള്‍, കുടുംബങ്ങള്‍ക്കായുള്ള വിവിധ ആക്റ്റിവിറ്റികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ഈ സംരംഭം സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവമാണ് സമ്മാനിച്ചത്.

മ്യൂസിയം പരിസരത്തും ഹിസ്റ്റോറിക് ജിദ്ദയിലുമായി നടന്ന പരിപാടികള്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. കുട്ടികള്‍ക്കായി ഭൂപട നിര്‍മ്മാണത്തിലും നാവിക തത്വങ്ങളിലും പ്രത്യേക വര്‍ക്ക്ഷോപ്പുകള്‍ നടത്തി.
പഴയകാല ഫോട്ടോഗ്രാഫിക് പ്രിന്റിംഗ് വിദ്യകള്‍ ആധുനിക രീതിയില്‍ അവതരിപ്പിച്ച വര്‍ക്ക്ഷോപ്പുകള്‍ മേളയിലെ പ്രധാന ആകര്‍ഷണമായിരുന്നു.

പരമ്പരാഗത വാസ്തുവിദ്യ, ചരിത്രപരമായ ഫോട്ടോഗ്രാഫി, സംഗീതം, യാത്രാവിവരണം, നാവിക ചരിത്രം, പൊതുജനാരോഗ്യം തുടങ്ങി നിരവധി വിഷയങ്ങള്‍ പരിപാടികളില്‍ ചര്‍ച്ചയായി. പരമ്പരാഗത വാസ്തുവിദ്യയും ആധുനിക മാറ്റങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ബൗദ്ധിക ചര്‍ച്ചകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി. കൂടാതെ, ഇസ്ലാമിക പൈതൃകം ജനജീവിതത്തിലും ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ സ്മാരകങ്ങളിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള സംവാദങ്ങളും ശ്രദ്ധേയമായി.

മേഖലയിലെ ക്വാറന്റൈന്‍ സംവിധാനങ്ങളുടെ വികാസത്തെക്കുറിച്ചുള്ള പ്രഭാഷണത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഒരു കാലത്ത് ക്വാറന്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന 'ബാബ് അല്‍-ബുന്തി'ന്റെ ചരിത്രപരമായ പങ്ക് ഈ ചര്‍ച്ചയില്‍ എടുത്തുപറഞ്ഞു.

സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, വിവിധ അസോസിയേഷനുകള്‍ എന്നിവക്കായി പ്രത്യേക ഗൈഡഡ് ടൂറുകളും വിദ്യാഭ്യാസ പരിപാടികളും മ്യൂസിയം ഒരുക്കുന്നുണ്ട്. ചെങ്കടല്‍ ചരിത്രത്തെക്കുറിച്ച അവബോധം വര്‍ദ്ധിപ്പിക്കുകയും മേഖലയുടെ സാംസ്‌കാരിക വ്യക്തിത്വവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.

Photo

Latest News

അല്‍ ഹസ്സയില്‍ നിര്യാതനായ റോയി വര്‍ഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച അഹമ്മദാബാദില്‍ സംസ്‌കരിക്കും
അല്‍ ഹസ്സയില്‍ നിര്യാതനായ റോയി വര്‍ഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച അഹമ്മദാബാദില്‍ സംസ്‌കരിക്കും
February 5, 2026
 ആവേശക്കടലായി അല്‍ഹുദാ സ്പോര്‍ട്സ് മീറ്റ് ; ബ്ലൂ ഹൗസ് ചാമ്പ്യന്മാര്‍
ആവേശക്കടലായി അല്‍ഹുദാ സ്പോര്‍ട്സ് മീറ്റ് ; ബ്ലൂ ഹൗസ് ചാമ്പ്യന്മാര്‍
February 5, 2026
സൗദി പ്രോ ലീഗില്‍ സി.ആര്‍ 7 - അധികൃതര്‍ പോര് മുറുകുന്നു; റൊണാള്‍ഡോ അല്‍ നസ്ര്‍ വിട്ടേക്കുമെന്ന് അഭ്യൂഹം
സൗദി പ്രോ ലീഗില്‍ സി.ആര്‍ 7 - അധികൃതര്‍ പോര് മുറുകുന്നു; റൊണാള്‍ഡോ അല്‍ നസ്ര്‍ വിട്ടേക്കുമെന്ന് അഭ്യൂഹം
February 4, 2026
'അഹ്ലന്‍ റമദാന്‍' ഫെബ്രുവരി 6 ന് ഡോ: ഹുസൈന്‍ മടവൂര്‍ ജിദ്ദയില്‍ ഉദ്ഘാടനം ചെയ്യും
'അഹ്ലന്‍ റമദാന്‍' ഫെബ്രുവരി 6 ന് ഡോ: ഹുസൈന്‍ മടവൂര്‍ ജിദ്ദയില്‍ ഉദ്ഘാടനം ചെയ്യും
February 4, 2026
സൗദി മീഡിയ ഫോറം: നൂതന സംരംഭങ്ങളെ പ്രശംസിച്ച് മന്ത്രിസഭ
സൗദി മീഡിയ ഫോറം: നൂതന സംരംഭങ്ങളെ പ്രശംസിച്ച് മന്ത്രിസഭ
February 4, 2026
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദയ്ക്ക് പുതിയ നേതൃത്വം
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദയ്ക്ക് പുതിയ നേതൃത്വം
February 4, 2026
ചെങ്കടലിന്റെ പൈതൃകവും ആധുനികതയും കോര്‍ത്തിണക്കി ജിദ്ദ റെഡ് സീ മ്യൂസിയം; സാംസ്‌കാരിക പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തം
ചെങ്കടലിന്റെ പൈതൃകവും ആധുനികതയും കോര്‍ത്തിണക്കി ജിദ്ദ റെഡ് സീ മ്യൂസിയം; സാംസ്‌കാരിക പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തം
February 4, 2026
എസ്.ഐ.ആര്‍ ചോദ്യം ചെയ്ത് മമത നേരിട്ട് സുപ്രീം കോടതിയില്‍ വാദിച്ചു
എസ്.ഐ.ആര്‍ ചോദ്യം ചെയ്ത് മമത നേരിട്ട് സുപ്രീം കോടതിയില്‍ വാദിച്ചു
February 4, 2026
യു.ഡി.എഫ് സീറ്റ് ചര്‍ച്ച അന്തിമഘട്ടത്തിലേക്ക്, ലീഗ് 27 സീറ്റില്‍ തന്നെ, തിരുവമ്പാടി വെച്ചുമാറും
യു.ഡി.എഫ് സീറ്റ് ചര്‍ച്ച അന്തിമഘട്ടത്തിലേക്ക്, ലീഗ് 27 സീറ്റില്‍ തന്നെ, തിരുവമ്പാടി വെച്ചുമാറും
February 4, 2026
സൗദി അറേബ്യക്ക് എഫ്-15 യുദ്ധവിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കാന്‍ പെന്റഗണ്‍ അനുമതി; കരാര്‍ തുക 3 ബില്യണ്‍ ഡോളര്‍
സൗദി അറേബ്യക്ക് എഫ്-15 യുദ്ധവിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കാന്‍ പെന്റഗണ്‍ അനുമതി; കരാര്‍ തുക 3 ബില്യണ്‍ ഡോളര്‍
February 4, 2026