l o a d i n g

കായികം

സൗദി പ്രോ ലീഗില്‍ സി.ആര്‍ 7 - അധികൃതര്‍ പോര് മുറുകുന്നു; റൊണാള്‍ഡോ അല്‍ നസ്ര്‍ വിട്ടേക്കുമെന്ന് അഭ്യൂഹം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 4, 2026

റിയാദ്: സൗദി പ്രോ ലീഗിന്റെ നടത്തിപ്പില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടുനിന്നു. ഇതോടെ താരം അല്‍ നസ്ര്‍ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി. അല്‍ നസ്‌റിന്റെ സാമ്പത്തിക ചുമതല വഹിക്കുന്ന സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായുള്ള (PIF) അഭിപ്രായ വ്യത്യാസമാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.

പ്രധാന എതിരാളികളായ അല്‍ ഹിലാലിന് മികച്ച താരങ്ങളെ എത്തിക്കാന്‍ പണം നല്‍കുന്ന അധികൃതര്‍ അല്‍ നസ്‌റിനോട് പക്ഷപാതിത്വം കാണിക്കുന്നു എന്നതാണ് റൊണാള്‍ഡോയുടെ പ്രധാന ആരോപണം. ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ തുല്യനീതി പാലിക്കുന്നില്ലെന്നും താരം പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം അല്‍ റിയാദിനെതിരെയുള്ള മത്സരത്തില്‍ പ്ലേയിങ് ഇലവനിലോ സബ്സ്റ്റിറ്റിയൂട്ടുകളുടെ പട്ടികയിലോ റൊണാള്‍ഡോയുടെ പേര് ഉള്‍പ്പെടാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. വിവേചനത്തിനെതിരെയുള്ള പ്രതിഷേധമായാണ് താരം മത്സരത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്തുണയുമായി രാജകുടുംബാംഗങ്ങള്‍ റൊണാള്‍ഡോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി അല്‍ നസ്ര്‍ പ്രതിനിധികളായ രാജകുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. താരം ക്ലബ്ബിനല്ല, മറിച്ച് സാമ്പത്തിക ഫണ്ടിംഗ് രീതികള്‍ക്കെതിരെയാണ് രംഗത്ത് വന്നിട്ടുള്ളതെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

അല്‍ നസ്‌റുമായുള്ള കരാര്‍ പുതുക്കുമ്പോള്‍ കൂടുതല്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കണമെന്ന് റൊണാള്‍ഡോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും ക്ലബ്ബ് വിമുഖത കാട്ടിയത് താരത്തെ പ്രകോപിപ്പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍ നസ്‌റിലെത്തിയ ശേഷം ഗോള്‍വേട്ട തുടരുന്നുണ്ടെങ്കിലും ഒരു ലീഗ് കിരീടം പോലും നേടാന്‍ കഴിയാത്തത് പോര്‍ച്ചുഗല്‍ നായകനെ നിരാശനാക്കുന്നുണ്ട്.

നിലവില്‍ 17 ഗോളുകളുമായി മികച്ച ഫോമിലുള്ള താരം 1000 ഗോളുകള്‍ എന്ന മാന്ത്രിക സംഖ്യയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ അല്‍ ഹിലാലിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസ്ര്‍. പ്രതിസന്ധികള്‍ക്കിടയിലും താരം ക്ലബ്ബില്‍ തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026