l o a d i n g

ഗൾഫ്

പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2026

ജിദ്ദ: പ്രവാസികള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും, പ്രവാസികളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ലയാലി ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരമായ സൗഹൃദം ഊഷ്മളമാക്കുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പ്രവാചക കാലം മുതല്‍ക്കേ അറബ് ലോകവും ഇന്ത്യയുമായി നിലനിന്ന വാണിജ്യ-സാംസ്‌കാരിക ബന്ധങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. സൗദി ഭരണാധികാരികളുടെ കാരുണ്യവും മാനുഷിക മൂല്യങ്ങളും പ്രവാസികള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. സൗദി അറേബ്യയുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍, അവിടുത്തെ നിയമവ്യവസ്ഥകള്‍ പാലിച്ച് മാതൃകാപരമായ ജീവിതം നയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കെ.എം.സി.സിയുടെ കരുത്തുറ്റ സംഘടനാ സംവിധാനങ്ങളെയും ക്ഷേമപ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങില്‍, സൗദി കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം നിര്‍വഹിച്ചു. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തി.

അശ്റഫ് വേങ്ങാട്, നസീംപുളിക്കല്‍, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള, വി.പി മുഹമ്മദലി, വി.കെ ഹുസൈന്‍ കുട്ടി, ഹാരിസ് കല്ലായി എന്നിവര്‍ ആശംസ നേര്‍ന്നു. പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര തങ്ങള്‍ക്ക് കെഎംസിസിയുടെ ആദരപത്രം സമര്‍പ്പിച്ചു. സി.കെ റസാഖ് മാസ്റ്റര്‍ പ്രവാസി പ്രശ്‌നങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി. സെന്‍ട്രന്‍ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി ഭാരവാഹികളും തങ്ങളെ ഷാള്‍ അണിയിച്ചു. വന്‍ ജനാവലി തിങ്ങി നിറഞ്ഞ ചടങ്ങില്‍ തങ്ങളെക്കുറിച്ച് തയ്യാറാക്കിയ പുതിയ പുസ്തകത്തിന്റെ പോസ്റ്റര്‍ റിലീസിംഗും നടന്നു.

ഫോട്ടോ: ജിദ്ദ കെ.എം.സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ ആദരപത്രം പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026