l o a d i n g

കായികം

വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2026



ലോസാഞ്ചലസ്- സ്പെയിനിന്റെ യുവതാരം അലക്‌സ് ബയേന ഉറുഗ്വായ്‌ക്കെതിരെ നേടിയ ആ വിജയഗോള്‍ വെറുമൊരു ഗോള്‍ മാത്രമായിരുന്നില്ല. അത് സ്‌പെയിനിന്റെ 'പോരാളി രാജകുമാരി' മരിയ കാമാനൊക്കുള്ള പ്രണയത്തിന്റേയും ആദരത്തിന്റേയും കണ്ണീരില്‍ കുതിര്‍ന്ന സമര്‍പ്പണമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 16-ന് ഇവിങ്‌സ് സര്‍ക്കോമ എന്ന അപൂര്‍വ അസ്ഥി അര്‍ബുദത്തോടുള്ള 2,392 ദിവസത്തെ നീണ്ട പോരാട്ടത്തിനൊടുവില്‍ വിടപറഞ്ഞ മരിയ, സ്പാനിഷ് ടീമിന്റെ ഭാഗ്യമുദ്രയായിരുന്നു. ജൂണ്‍ 26 അവളുടെ ജന്മദിനമായിരുന്നു. മൈതാനത്തിറങ്ങുമ്പോള്‍ ബയേനയുടെ മനസ്സിലും ഹൃദയത്തിലും മരിയയുടെ ഓര്‍മ്മകള്‍ മാത്രമാണുണ്ടായിരുന്നത്. വിണ്ണിലിരുന്ന് അവള്‍ തനിക്കൊരു കൈത്താങ്ങ് നല്‍കുമെന്ന് ആ താരം ഉറച്ചുവിശ്വസിച്ചിരുന്നു.

മത്സരത്തിന്റെ 42-ാം മിനിറ്റില്‍ ഉറുഗ്വായുടെ വല കുലുക്കിയ ശേഷം ബയേന ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി വിതുമ്പലോടെ നോക്കിയ ആ നിമിഷം ലോകമെമ്പടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണുനിറച്ചു. 'സ്‌പെയിനിനായി ലോകകപ്പില്‍ ഒരു ഗോള്‍ നേടുക എന്നത് ഏതൊരു കുട്ടിയുടേയും സ്വപ്നമാണ്. പക്ഷേ ഈ ഗോള്‍ ഏറെ സവിശേഷമാണ്. ഇന്ന് അവളുടെ ജന്മദിനമായതുകൊണ്ട് തന്നെ എനിക്കിത് മരിയയ്ക്ക് സമര്‍പ്പിക്കണമായിരുന്നു,' മത്സരശേഷം വികാരാധീനനായി ബയേന പറഞ്ഞു. ഗോളിന്റെ റീപ്ലേ കണ്ടപ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ ഒരു ചെറിയ തട്ട് തന്നതുപോലെയാണ് തനിക്ക് തോന്നിയതെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. ബയേനയുടെ ഈ ഹൃദയസ്പര്‍ശിയായ പ്രവൃത്തി മരിയയുടെ കുടുംബത്തെ, പ്രത്യേകിച്ച് അവളുടെ സഹോദരി ലൂസിയയെ അങ്ങേയറ്റം വികാരഭരിതയാക്കി. 'എപ്പോഴും അവളുടെ ടീമില്‍, എപ്പോഴും ഒന്നിച്ച്,' എന്നാണ് ലൂസിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ബയേനയും മരിയയും തമ്മിലുള്ള സൗഹൃദം അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു. അര്‍ബുദത്തോടുള്ള അവളുടെ പോരാട്ടത്തിലുടനീളം ബയേന അവള്‍ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ യൂറോപ്യന്‍ അണ്ടര്‍-21 ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയപ്പോള്‍ പോലും അവളെയും കൂടെക്കൂട്ടി ബയേന പോഡിയത്തിലേക്ക് കയറിയിരുന്നു. 2024-ലെ യൂറോ കപ്പ് വിജയത്തില്‍ സ്പാനിഷ് ടീമിലെ കളിക്കാര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ പ്രിയങ്കരിയായ അവള്‍ അവരുടെ കരുത്തിന്റെ പ്രതീകമായിരുന്നു. ഇന്ന് അവള്‍ ഓര്‍മ്മയായി മാറുമ്പോഴും, ആ സ്‌നേഹബന്ധം മരണത്തിനപ്പുറവും ജ്വലിച്ചുനില്‍ക്കുകയാണെന്ന് ഈ ലോകകപ്പ് വേദി തെളിയിക്കുന്നു.

ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ ബയേനയുടെ ഈ ഏക ഗോളിലാണ് സ്പെയിന്‍ ഉറുഗ്വായ്യെ 1-0 ന് പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഏഴ് പോയിന്റുമായി സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. കളിയിലെ വിജയത്തേക്കാള്‍, ആകാശത്തേക്ക് നോക്കി കണ്ണീരണിഞ്ഞ ബയേനയുടെ മുഖവും, അവന് കരുത്തായി മാറിയ മരിയ എന്ന പോരാളി പെണ്‍കുട്ടിയുടെ ഓര്‍മ്മകളുമാണ് ആ ലോകകപ്പ് രാവില്‍ ഫുട്‌ബോള്‍ ലോകം നെഞ്ചിലേറ്റിയത്.

Photo

Latest News

 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026