ജിദ്ദ: ഫെബ്രുവരി 6 വെള്ളിയാഴ്ച ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും അല്‍ സഫാ ജാലിയാത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'അഹ്ലന്‍ റമദാന്‍' പരിപാടി കെ.എന്‍. എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഷറഫിയയിലെ അല്‍ അബീര്‍ പോളി ക്ലിനിക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രാത്രി 7 മണിക്ക് സംഘടിപ്പിക്കുന്ന പരിപാടിയില്‍ അല്‍ സഫ ജാലിയാത്ത് മുദീര്‍ ശൈഖ് ശാദി മുഹമ്മദ് അബു ഹലബിയ മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രമുഖ ഇസ്ലാഹി പണ്ഡിതന്‍ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തും. അഹലന്‍ റമദാന്‍ സംഗമത്തില്‍ ലേണ്‍ ദ ഖുര്‍ആന്‍ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കും. പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
Related News