l o a d i n g

ഗൾഫ്

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദയ്ക്ക് പുതിയ നേതൃത്വം

Thumbnail

ജിദ്ദ: പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാംസ്‌കാരിക ഉന്നമനത്തിനുമായി കഴിഞ്ഞ 24 വര്‍ഷമായി ജിദ്ദയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്റെ (PPA) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി പ്രൊഫസറും ഐ.ഐ.എസ്.ജെ. മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ ഡോ. ശബ്‌ന ശാഫി ഉദ്ഘാടനം ചെയ്തു. പി.പി.എ. വനിതാ വിംഗ് കണ്‍വീനര്‍ സിമി അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. അഡൈ്വസറി ബോര്‍ഡ് അംഗം അബ്ദുല്‍ ഖാദര്‍ മുണ്ടപ്പിള്ളി ഭാരവാഹി പ്രഖ്യാപനം നടത്തി. 25 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികള്‍: ബഷീര്‍ കുപ്പിയാന്‍ (പ്രസിഡന്റ്), അനസ് അരിമ്പാശ്ശേരി (വൈസ് പ്രസിഡന്റ്), ഷിഹാബ് അലിയാര്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷാഫി വെളുത്തേടത്ത്, ഷഹീര്‍ അയ്മനകൂടി (ജോയിന്റ് സെക്രട്ടറിമാര്‍), ഹിജാസ് കണേലി (ട്രഷറര്‍), സുബൈര്‍ കൊറ്റാലിക്കുടി (രക്ഷാധികാരി) എന്നിവരെയും മറ്റു ഭാരവാഹികളായി മീഡിയ സെക്രട്ടറി: ജമാല്‍ മീരാന്‍, വെല്‍ഫെയര്‍ & പി.ആര്‍. സെക്രട്ടറിമാര്‍: ഉബൈദ് കൂലിയാടന്‍, മാഹിന്‍ഷാ പാലക്കല്‍, തന്‍സീം പുത്തുക്കാരന്‍, പ്രോഗ്രാം ഓര്‍ഗനൈസിങ് കമ്മിറ്റി: ആസിഫ് കെ. അയ്മനകൂടി, ഫസ്ലിന്‍ അബ്ദുല്‍ ഖാദര്‍, അന്‍സാര്‍ കാഞ്ഞിരത്തിങ്കല്‍, അഡൈ്വസറി ബോര്‍ഡ്: കൊച്ചുമുഹമ്മദ് കരിമ്പനക്കല്‍, അബ്ദുല്‍ ഖാദര്‍ മുണ്ടപ്പിള്ളി, മക്കാര്‍ കുഞ്ഞ് കാണേമ്പിള്ളി എ്ന്നിവരെയും മറ്റു ഭാരവാഹികളായി സിദ്ധിക്ക് ചേറ്റുകുടിയില്‍, സബീര്‍ സ്രാമ്പിക്കല്‍, അന്‍സാദ് പുതുപ്പറമ്പില്‍, അഫ്‌സല്‍ മീരാകുട്ടി, മുഹമ്മദ് ഫൈസല്‍ ചെറുപ്പുള്ളി, ഷാരിഖ് സയ്ദ് അലി, നസീര്‍ ചെട്ടിമൂല, റുക്‌നുദ്ധീന്‍ മാലിക് തേനൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

സിമി അബ്ദുല്‍ ഖാദര്‍ ലേഡീസ് വിംഗ് ക്യാപ്റ്റനായി തുടരും. ജാസ്മിന്‍ ഷാഫി, സൂമി അസീസ്, അമീന തന്‍സീം, ഫമിന ഹിജാസ്, ലുബ്ന അനസ്, ആശ ഷിഹാബ്, ഫാത്തിമ്മ അന്‍സാര്‍, നിഖിത ഫസ്ലിന്‍, ഫെമിയ പരീത് എന്നിവരെ വനിതാ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.

സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കല-കായിക-സാംസ്‌കാരിക രംഗങ്ങളിലും സംഘടന കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

ഫോട്ടോ: ബഷീര്‍ കുപ്പിയാന്‍, ഷിഹാബ് അലിയാര്‍, ഹിജാസ് കണേലി, സുബൈര്‍ കൊറ്റാലിക്കുടി.

Latest News

അല്‍ ഹസ്സയില്‍ നിര്യാതനായ റോയി വര്‍ഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച അഹമ്മദാബാദില്‍ സംസ്‌കരിക്കും
അല്‍ ഹസ്സയില്‍ നിര്യാതനായ റോയി വര്‍ഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച അഹമ്മദാബാദില്‍ സംസ്‌കരിക്കും
February 5, 2026
 ആവേശക്കടലായി അല്‍ഹുദാ സ്പോര്‍ട്സ് മീറ്റ് ; ബ്ലൂ ഹൗസ് ചാമ്പ്യന്മാര്‍
ആവേശക്കടലായി അല്‍ഹുദാ സ്പോര്‍ട്സ് മീറ്റ് ; ബ്ലൂ ഹൗസ് ചാമ്പ്യന്മാര്‍
February 5, 2026
സൗദി പ്രോ ലീഗില്‍ സി.ആര്‍ 7 - അധികൃതര്‍ പോര് മുറുകുന്നു; റൊണാള്‍ഡോ അല്‍ നസ്ര്‍ വിട്ടേക്കുമെന്ന് അഭ്യൂഹം
സൗദി പ്രോ ലീഗില്‍ സി.ആര്‍ 7 - അധികൃതര്‍ പോര് മുറുകുന്നു; റൊണാള്‍ഡോ അല്‍ നസ്ര്‍ വിട്ടേക്കുമെന്ന് അഭ്യൂഹം
February 4, 2026
'അഹ്ലന്‍ റമദാന്‍' ഫെബ്രുവരി 6 ന് ഡോ: ഹുസൈന്‍ മടവൂര്‍ ജിദ്ദയില്‍ ഉദ്ഘാടനം ചെയ്യും
'അഹ്ലന്‍ റമദാന്‍' ഫെബ്രുവരി 6 ന് ഡോ: ഹുസൈന്‍ മടവൂര്‍ ജിദ്ദയില്‍ ഉദ്ഘാടനം ചെയ്യും
February 4, 2026
സൗദി മീഡിയ ഫോറം: നൂതന സംരംഭങ്ങളെ പ്രശംസിച്ച് മന്ത്രിസഭ
സൗദി മീഡിയ ഫോറം: നൂതന സംരംഭങ്ങളെ പ്രശംസിച്ച് മന്ത്രിസഭ
February 4, 2026
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദയ്ക്ക് പുതിയ നേതൃത്വം
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദയ്ക്ക് പുതിയ നേതൃത്വം
February 4, 2026
ചെങ്കടലിന്റെ പൈതൃകവും ആധുനികതയും കോര്‍ത്തിണക്കി ജിദ്ദ റെഡ് സീ മ്യൂസിയം; സാംസ്‌കാരിക പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തം
ചെങ്കടലിന്റെ പൈതൃകവും ആധുനികതയും കോര്‍ത്തിണക്കി ജിദ്ദ റെഡ് സീ മ്യൂസിയം; സാംസ്‌കാരിക പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തം
February 4, 2026
എസ്.ഐ.ആര്‍ ചോദ്യം ചെയ്ത് മമത നേരിട്ട് സുപ്രീം കോടതിയില്‍ വാദിച്ചു
എസ്.ഐ.ആര്‍ ചോദ്യം ചെയ്ത് മമത നേരിട്ട് സുപ്രീം കോടതിയില്‍ വാദിച്ചു
February 4, 2026
യു.ഡി.എഫ് സീറ്റ് ചര്‍ച്ച അന്തിമഘട്ടത്തിലേക്ക്, ലീഗ് 27 സീറ്റില്‍ തന്നെ, തിരുവമ്പാടി വെച്ചുമാറും
യു.ഡി.എഫ് സീറ്റ് ചര്‍ച്ച അന്തിമഘട്ടത്തിലേക്ക്, ലീഗ് 27 സീറ്റില്‍ തന്നെ, തിരുവമ്പാടി വെച്ചുമാറും
February 4, 2026
സൗദി അറേബ്യക്ക് എഫ്-15 യുദ്ധവിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കാന്‍ പെന്റഗണ്‍ അനുമതി; കരാര്‍ തുക 3 ബില്യണ്‍ ഡോളര്‍
സൗദി അറേബ്യക്ക് എഫ്-15 യുദ്ധവിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കാന്‍ പെന്റഗണ്‍ അനുമതി; കരാര്‍ തുക 3 ബില്യണ്‍ ഡോളര്‍
February 4, 2026