റിയാദ്: സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ആശ്വാസകരമായ പൊതുമാപ്പ് നടപടികള്‍ക്ക് തുടക്കമായി. പൊതു അവകാശ കേസുകളില്‍ ഉള്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
സല്‍മാന്‍ രാജാവിന്റെ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന തടവുകാര്‍ വരും ദിവസങ്ങളില്‍ ജയിലിന് പുറത്തിറങ്ങും. പൊതു കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് ഈ സുവര്‍ണ്ണാവസരം. തടവുകാരുടെ ക്ഷേമത്തിന് രാജ്യം നല്‍കുന്ന വലിയ പരിഗണനയുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം അര്‍ഹരായവര്‍ വരും ദിവസങ്ങളില്‍ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങും.
Related News