റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കെ ഇ എഫ് റിയാദ് ചാപ്റ്ററിന്റെ രണ്ടാമത് ഇഫ്താര്‍ സംഗമമായ '' ദാവത്-ഏ-ഇഫ്താര്‍'' ല്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. റിയാദ് എക്‌സിറ്റ്-18 ലെ ഷാലറ്റ് ഇസ്തിരാഹില്‍ നടന്ന പരിപാടിയില്‍ റിയാദിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സാന്നിധ്യമറിയിച്ചു..
ഇഫ്താറിന് ശേഷം നടന്ന സൗഹൃദ സംഗമത്തില്‍ കെ ഇ എഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹഫീസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ സംഘടനയുടെ നാള്‍ വഴികളും പ്രവര്‍ത്തനങ്ങളും ആശംസ ഭാഷണത്തില്‍ പ്രതിപാദിച്ചു. വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മുനീബ് പാഴൂര്‍ (കേരള ബിസിനസ് ഫോറം) , അന്‍സാര്‍ നൈതലൂര്‍ ( പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍), ഇബ്രാഹിം സുബ്ഹാന്‍ (ലോക കേരള സഭ), കരീം കാനാംപുരം (എറണാകുളം ജില്ലാ പ്രവാസി അസ്സോസിയേഷന്‍), ഷാഹിന്‍ ( സംഗമം), ഫൈസല്‍ തമ്പലക്കോടന്‍ (മലപ്പുറം എക്‌സ്പാറ്റ് അസ്സോസിയേഷന്‍), അബ്ദുല്‍ അസീസ് (സിജി അഡൈ്വസറി മെമ്പര്‍) ,റാഷിദ് ദയ (കൊയിലാണ്ടിക്കൂട്ടം), ഷാജു ( കോഴിക്കോടന്‍സ്) എന്നിവര്‍ സംസാരിച്ചു,
ചടങ്ങില്‍ സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം എങ്ങനെ ചെറുക്കാം എന്ന വിഷയത്തില്‍ സഫ്രീന്‍ ആഷിക് ലഘു സന്ദേശം നല്‍കി. പരിപാടികള്‍ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ഞാറപ്പുലാന്‍ , അനസ് അബൂബക്കര്‍ നേതൃത്വം നല്‍കി. വളണ്ടിയര്‍ ക്യാപ്റ്റന്‍മാരായ റിയാസ് , ഹനീഫ് എന്നിവര്‍ നന്ദി പറഞ്ഞു.
Related News