ടെഹ്റാന്‍: ഇറാനില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. ഇന്ന് (ഫെബ്രുവരി 23) പുറത്തിറക്കിയ പുതിയ യാത്രാ ഉപദേശത്തിലാണ് എംബസി ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ ലഭ്യമായ വാണിജ്യ വിമാനങ്ങളിലോ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളിലോ എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങണണെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ നിരീക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ-കുടിയേറ്റ രേഖകള്‍ കൈവശം കരുതണം. ഇതുമായി ബന്ധപ്പെട്ട എന്ത് സഹായത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണെന്നും അറയിപ്പില്‍ പറയുന്നു. എംബസിയില്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ തന്നെ (https://www.meaers.com/request/home) എന്ന ലിങ്ക് വഴി അത് പൂര്‍ത്തിയാക്കണം. ഇറാനിലെ ഇന്റര്‍നെറ്റ് തടസ്സം മൂലം അവിടെയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യയിലുള്ള ബന്ധുക്കള്‍ വഴി ഇത് ചെയ്യണമെന്നും എംബസി അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ താഴെ പറയുന്ന നമ്പറുകളിലോ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്: ഫോണ്‍: +989128109115, +989128109109, +989128109102, +989932179359. ഇമെയില്‍: cons.tehran@mea.gov.in
Related News