l o a d i n g

ഇന്ത്യ

മുഴുവന്‍ ടിക്കറ്റിന് പകുതി ബെര്‍ത്ത്, ആര്‍.എ.സി തട്ടിപ്പ് നിര്‍ത്താന്‍ റെയില്‍വേ

Thumbnail
Publisher By     Staff Reporter
November 15, 2026


ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരില്‍ ഏറെക്കാലമായി ചര്‍ച്ചയായ റിസര്‍വേഷന്‍ എഗെയ്ന്‍സ്റ്റ് കാന്‍സലേഷന്‍ (ആര്‍.എ.സി) ടിക്കറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മുഴുവന്‍ ടിക്കറ്റ് നിരക്കും ഈടാക്കിയിട്ടും യാത്രക്കാര്‍ക്ക് പൂര്‍ണമായി ബെര്‍ത്ത് ലഭിക്കാത്ത നിലവിലെ രീതിയില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് റെയില്‍വേയുടെ പുനഃപരിശോധന.

ആര്‍.എ.സി ടിക്കറ്റുള്ളവര്‍ക്ക് വെയിറ്റിങ് ലിസ്റ്റിലുള്ളവരെപ്പോലെ യാത്ര നിഷേധിക്കപ്പെടില്ല. എന്നാല്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും ആര്‍.എ.സി നിലയില്‍ തുടരുന്നവര്‍ക്ക് പലപ്പോഴും ഒരു ബെര്‍ത്ത് മറ്റൊരു യാത്രക്കാരനുമായി പങ്കിടേണ്ടിവരും. ഒരേ ബെര്‍ത്തില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യേണ്ടിവരുന്ന ഈ രീതി ദീര്‍ഘദൂര, രാത്രികാല യാത്രകളില്‍ വലിയ അസൗകര്യമാണ് സൃഷ്ടിക്കുന്നത്. മുഴുവന്‍ നിരക്കും നല്‍കിയിട്ടും മര്യാദക്ക് ഇരിക്കാനോ ഉറങ്ങാനോ സാധിക്കുന്നില്ലെന്നാണ് പ്രധാന പരാതി.

ആര്‍.എ.സി സംവിധാനം പൂര്‍ണമായി ഒഴിവാക്കണോ അതോ പുനഃസംഘടിപ്പിക്കണോ എന്ന കാര്യമാണ് റെയില്‍വേ പരിശോധിക്കുന്നത്. മുഴുവന്‍ ബെര്‍ത്ത് ലഭിക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ നിരക്കും ഈടാക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് ഉയരുന്നത്.

രണ്ടു അപരിചിതരായ യാത്രക്കാര്‍ ഒരേ ബെര്‍ത്ത് പങ്കിടേണ്ടിവരുന്നതും ഒഴിവുള്ള ബെര്‍ത്ത് ലഭ്യമല്ലാത്തപ്പോള്‍ ടിക്കറ്റ് പരിശോധകരും യാത്രക്കാരും നേരിടുന്ന പ്രയാസങ്ങളും നിലവിലെ സംവിധാനത്തിന്റെ പോരായ്മകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

2026 ഫെബ്രുവരിയില്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ആര്‍.എ.സി നിരക്കിനെക്കുറിച്ച് വിമര്‍ശനമുയര്‍ന്നിരുന്നു. ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും ആര്‍.എ.സി വിഭാഗത്തില്‍ തുടരുകയും പൂര്‍ണമായ ബെര്‍ത്ത് ലഭിക്കാതിരിക്കുകയും ചെയ്യുന്ന യാത്രക്കാരില്‍നിന്ന് മുഴുവന്‍ നിരക്കും ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് സമിതി നിരീക്ഷിച്ചു.

പൂര്‍ണ ബെര്‍ത്ത് ലഭിക്കാത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം തിരിച്ചുനല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമിതി റെയില്‍വേ മന്ത്രാലയത്തോട് നിര്‍ദേശിക്കുകയും ചെയ്തു.

ആര്‍.എ.സി സംവിധാനം ഒഴിവാക്കുന്നതിനെക്കുറിച്ചോ ഭാഗിക നിരക്ക് തിരിച്ചുനല്‍കുന്നതിനെക്കുറിച്ചോ അന്തിമ തീരുമാനമോ ഔദ്യോഗിക ഉത്തരവോ പ്രഖ്യാപിച്ചിട്ടില്ല. മാറ്റം നടപ്പായാല്‍ ആര്‍.എ.സി ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Latest News

തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
November 16, 2026
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
November 16, 2026
 ഡബ്ല്യു.എം.എഫ്  റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
ഡബ്ല്യു.എം.എഫ് റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
November 16, 2026
മുജീബ് പള്ളിശ്ശേരിക്ക് യാത്രയയപ്പ് നല്‍കി പള്ളിശ്ശേരി പ്രവാസി കൂട്ടായ്മ
മുജീബ് പള്ളിശ്ശേരിക്ക് യാത്രയയപ്പ് നല്‍കി പള്ളിശ്ശേരി പ്രവാസി കൂട്ടായ്മ
November 16, 2026
 ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ 'വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങള്‍' പദ്ധതിക്ക് തുടക്കം
ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ 'വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങള്‍' പദ്ധതിക്ക് തുടക്കം
November 16, 2026
കുരുന്നുകളുടെ ഭാവനയ്ക്ക് സ്വര്‍ണത്തിളക്കം; ശിശുദിനത്തില്‍ 'ലിറ്റില്‍ നൂറ'യുമായി സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
കുരുന്നുകളുടെ ഭാവനയ്ക്ക് സ്വര്‍ണത്തിളക്കം; ശിശുദിനത്തില്‍ 'ലിറ്റില്‍ നൂറ'യുമായി സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
November 16, 2026
മീഡ് പ്രോജക്ട് അവാര്‍ഡുകളില്‍ ഇരട്ട നേട്ടവുമായി സൗദി റോഡ്‌സ് അതോറിറ്റി; സഫ്വ-റഹിമ കടല്‍പ്പാലം മികച്ച റോഡ് പദ്ധതി
മീഡ് പ്രോജക്ട് അവാര്‍ഡുകളില്‍ ഇരട്ട നേട്ടവുമായി സൗദി റോഡ്‌സ് അതോറിറ്റി; സഫ്വ-റഹിമ കടല്‍പ്പാലം മികച്ച റോഡ് പദ്ധതി
November 16, 2026
റിയാദില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമവും കവര്‍ച്ചയും നടത്തിയ വിദേശിക്ക് വധശിക്ഷ നടപ്പാക്കി സൗദി
റിയാദില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമവും കവര്‍ച്ചയും നടത്തിയ വിദേശിക്ക് വധശിക്ഷ നടപ്പാക്കി സൗദി
November 16, 2026
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
November 16, 2026
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026