l o a d i n g

സാംസ്കാരികം

തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും

Thumbnail
Publisher By     Staff Reporter
November 16, 2026


റിയാദ്: റിയാദ് സീസണ്‍ 2026-ന്റെ ഭാഗമായി നവംബര്‍ 19 മുതല്‍ 28 വരെ 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള' അരങ്ങേറും. തുര്‍ക്കിക്ക് പുറത്ത് ആദ്യമായാണ് ഈ അന്താരാഷ്ട്ര കായിക-സാംസ്‌കാരിക മേള സംഘടിപ്പിക്കപ്പെടുന്നത്. 18 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ 38-ഓളം പരമ്പരാഗത കായിക ഇനങ്ങളും നാടന്‍ കളികളും അവതരിപ്പിക്കുന്ന ഈ പത്തുദിന മേള, പൈതൃക കായിക മത്സരങ്ങളും സാംസ്‌കാരിക പ്രകടനങ്ങളും സംവേദനാത്മക അനുഭവങ്ങളും ഒത്തുചേരുന്ന വേദിയായിരിക്കും. മേളയിലേക്കുള്ള ടിക്കറ്റുകള്‍ 'വെബുക്ക്' പ്ലാറ്റ്ഫോം വഴി തിങ്കളാഴ്ച മുതല്‍ ലഭ്യമാക്കിത്തുടങ്ങി.

ഓയില്‍ ഗുസ്തി, കസാഖ്-ഉസ്‌ബെക്ക് ഗുസ്തി ഇനങ്ങള്‍, പരമ്പരാഗത അമ്പെയ്ത്ത്, തലമുറകളായി കൈമാറി വന്ന നാടന്‍ കളികള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. വിവിധ ജനവിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകവുമായി ഇഴചേര്‍ന്നു കിടക്കുന്ന കായിക ഇനങ്ങളായ കുതിരപ്പുറത്തേറിയുള്ള അമ്പെയ്ത്ത് മത്സരങ്ങളും അഭ്യാസ പ്രകടനങ്ങളും മേളയ്ക്ക് മാറ്റുകൂട്ടും.

കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിലെ ന്യൂ സ്‌ക്വയര്‍ മേഖലയിലാണ് മേള നടക്കുന്നത്. കായിക മത്സരങ്ങള്‍ക്ക് പുറമെ, പൈതൃക കൂടാരങ്ങളും കരകൗശല ശില്‍പശാലകളും ഉള്‍പ്പെടുന്ന സാംസ്‌കാരിക ഗ്രാമം, പരമ്പരാഗത കായിക ഇനങ്ങളുടെ ചരിത്രവും വേഷവിധാനങ്ങളും പൈതൃക വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് അമ്പെയ്ത്തും നാടന്‍ കളികളും നേരിട്ട് പരീക്ഷിക്കാനുള്ള പ്രത്യേക ഇടങ്ങള്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള വിനോദ മേഖലകള്‍, അന്താരാഷ്ട്ര ഭക്ഷ്യഗ്രാമം, പ്രധാന വേദിയിലെ സംഗീത-കലാ-നാടോടി പ്രകടനങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്താംബൂളില്‍ വെച്ച് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് എത്നോസ്പോര്‍ട്ട്‌സ് പ്രസിഡന്റ് ബിലാല്‍ എര്‍ദോഗന്റെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച സഹകരണ കരാറിന് പിന്നാലെയാണ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍-ഷെയ്ഖ് റിയാദ് സീസണ്‍ മേളയ്ക്ക് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. 2027-ല്‍ ഇസ്താംബൂളില്‍ നടക്കാനിരിക്കുന്ന എത്നോസ്പോര്‍ട്ട് മേളയുടെ സ്‌പോണ്‍സര്‍ഷിപ്പ് റിയാദ് സീസണ്‍ ഏറ്റെടുക്കുമെന്നതും ശ്രദ്ധേയമാണ്.

Latest News

തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
November 16, 2026
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
November 16, 2026
 ഡബ്ല്യു.എം.എഫ്  റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
ഡബ്ല്യു.എം.എഫ് റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
November 16, 2026
മുജീബ് പള്ളിശ്ശേരിക്ക് യാത്രയയപ്പ് നല്‍കി പള്ളിശ്ശേരി പ്രവാസി കൂട്ടായ്മ
മുജീബ് പള്ളിശ്ശേരിക്ക് യാത്രയയപ്പ് നല്‍കി പള്ളിശ്ശേരി പ്രവാസി കൂട്ടായ്മ
November 16, 2026
 ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ 'വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങള്‍' പദ്ധതിക്ക് തുടക്കം
ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ 'വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങള്‍' പദ്ധതിക്ക് തുടക്കം
November 16, 2026
കുരുന്നുകളുടെ ഭാവനയ്ക്ക് സ്വര്‍ണത്തിളക്കം; ശിശുദിനത്തില്‍ 'ലിറ്റില്‍ നൂറ'യുമായി സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
കുരുന്നുകളുടെ ഭാവനയ്ക്ക് സ്വര്‍ണത്തിളക്കം; ശിശുദിനത്തില്‍ 'ലിറ്റില്‍ നൂറ'യുമായി സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
November 16, 2026
മീഡ് പ്രോജക്ട് അവാര്‍ഡുകളില്‍ ഇരട്ട നേട്ടവുമായി സൗദി റോഡ്‌സ് അതോറിറ്റി; സഫ്വ-റഹിമ കടല്‍പ്പാലം മികച്ച റോഡ് പദ്ധതി
മീഡ് പ്രോജക്ട് അവാര്‍ഡുകളില്‍ ഇരട്ട നേട്ടവുമായി സൗദി റോഡ്‌സ് അതോറിറ്റി; സഫ്വ-റഹിമ കടല്‍പ്പാലം മികച്ച റോഡ് പദ്ധതി
November 16, 2026
റിയാദില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമവും കവര്‍ച്ചയും നടത്തിയ വിദേശിക്ക് വധശിക്ഷ നടപ്പാക്കി സൗദി
റിയാദില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമവും കവര്‍ച്ചയും നടത്തിയ വിദേശിക്ക് വധശിക്ഷ നടപ്പാക്കി സൗദി
November 16, 2026
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
November 16, 2026
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026