l o a d i n g

ബിസിനസ്

കുരുന്നുകളുടെ ഭാവനയ്ക്ക് സ്വര്‍ണത്തിളക്കം; ശിശുദിനത്തില്‍ 'ലിറ്റില്‍ നൂറ'യുമായി സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
November 16, 2026


റിയാദ്: കുട്ടികളുടെ സര്‍ഗശേഷിയെ പ്രോത്സാഹിപ്പിച്ചും ആഭരണ രൂപകല്‍പ്പനയിലെ കുഞ്ഞുഭാവനകള്‍ക്ക് വേദിയൊരുക്കിയും സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ശിശുദിനാഘോഷം. 'ലിറ്റില്‍ നൂറ'യുടെ ഭാഗമായി നവംബര്‍ 14-ന് ശിശുദിനത്തില്‍ അല്‍ഖര്‍ജ് ക്വാണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ജ്വല്ലറി ചിത്രരചനാ മത്സരം കുട്ടികള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമായി.

മത്സരത്തില്‍ അവന്തിക നിത പ്രകാശ് ഒന്നാം സ്ഥാനവും ആല്‍മിയ ബിജോയ് രണ്ടാം സ്ഥാനവും മഹലൈക് ഷാന്‍സെ മൂന്നാം സ്ഥാനവും നേടി.

ഒന്നാം സമ്മാനമായ സ്വര്‍ണനാണയം സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സൗദി കണ്‍ട്രി ഹെഡ് ശ്രീജിത്തും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പത്മിനി നായരും ചേര്‍ന്ന് വിതരണം ചെയ്തു. അവന്തികയുടെ ചിത്രം അടുത്ത ഒരു വര്‍ഷത്തേക്ക് 'ലിറ്റില്‍ നൂറ' ഉല്‍പ്പന്ന കാറ്റലോഗിന്റെ മുഖപ്പേജില്‍ ഉള്‍പ്പെടുത്തും എന്ന പ്രത്യേക അംഗീകാരവും വിജയത്തിന് തിളക്കമേകി.

രണ്ടാം സമ്മാനമായ സ്വര്‍ണനാണയം സ്ഥാപനത്തിന്റെ ഹോള്‍സെയില്‍ ഹെഡ് മനു വിശ്വം സമ്മാനിച്ചു. മൂന്നാം സമ്മാനം ജി.സി.സി. മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഹെഡ് വികാസ് വീരമണി വിതരണം ചെയ്തു.


കുട്ടികളുടെ ആശയങ്ങള്‍ക്കും സൃഷ്ടികള്‍ക്കും അംഗീകാരം നല്‍കുന്ന ഇത്തരം വേദികള്‍ അവരുടെ ആത്മവിശ്വാസവും കലാഭിരുചിയും വളര്‍ത്താന്‍ സഹായിക്കുന്നു. മത്സരത്തിനൊപ്പം ലഭിച്ച അംഗീകാരങ്ങളും സമ്മാനങ്ങളും കുരുന്നുകള്‍ക്ക് തുടര്‍ന്നും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ മുന്നേറാനുള്ള പ്രോത്സാഹനമായി.

ചടങ്ങില്‍ കുട്ടികള്‍ക്കായുള്ള 'ലിറ്റില്‍ നൂറ' 22 കാരറ്റ് ആഭരണശേഖരവും അവതരിപ്പിച്ചു. ബാല്യത്തിന്റെ മനോഹാരിതയ്‌ക്കൊപ്പം കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങള്‍ക്കും ഇടം നല്‍കുന്ന പുതിയ ശേഖരത്തിലൂടെ കുടുംബങ്ങളിലേക്ക് കൂടുതല്‍ അടുത്തെത്തുകയാണ് സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. 'ലിറ്റില്‍ നൂറ' ശേഖരം വില്ലാജിയോ, മദീന മാള്‍ ഷോറൂമുകളില്‍ ലഭ്യമാണെന്ന് സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അധികൃതര്‍ അറിയിച്ചു.

Latest News

തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
November 16, 2026
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
November 16, 2026
 ഡബ്ല്യു.എം.എഫ്  റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
ഡബ്ല്യു.എം.എഫ് റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
November 16, 2026
മുജീബ് പള്ളിശ്ശേരിക്ക് യാത്രയയപ്പ് നല്‍കി പള്ളിശ്ശേരി പ്രവാസി കൂട്ടായ്മ
മുജീബ് പള്ളിശ്ശേരിക്ക് യാത്രയയപ്പ് നല്‍കി പള്ളിശ്ശേരി പ്രവാസി കൂട്ടായ്മ
November 16, 2026
 ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ 'വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങള്‍' പദ്ധതിക്ക് തുടക്കം
ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ 'വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങള്‍' പദ്ധതിക്ക് തുടക്കം
November 16, 2026
കുരുന്നുകളുടെ ഭാവനയ്ക്ക് സ്വര്‍ണത്തിളക്കം; ശിശുദിനത്തില്‍ 'ലിറ്റില്‍ നൂറ'യുമായി സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
കുരുന്നുകളുടെ ഭാവനയ്ക്ക് സ്വര്‍ണത്തിളക്കം; ശിശുദിനത്തില്‍ 'ലിറ്റില്‍ നൂറ'യുമായി സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
November 16, 2026
മീഡ് പ്രോജക്ട് അവാര്‍ഡുകളില്‍ ഇരട്ട നേട്ടവുമായി സൗദി റോഡ്‌സ് അതോറിറ്റി; സഫ്വ-റഹിമ കടല്‍പ്പാലം മികച്ച റോഡ് പദ്ധതി
മീഡ് പ്രോജക്ട് അവാര്‍ഡുകളില്‍ ഇരട്ട നേട്ടവുമായി സൗദി റോഡ്‌സ് അതോറിറ്റി; സഫ്വ-റഹിമ കടല്‍പ്പാലം മികച്ച റോഡ് പദ്ധതി
November 16, 2026
റിയാദില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമവും കവര്‍ച്ചയും നടത്തിയ വിദേശിക്ക് വധശിക്ഷ നടപ്പാക്കി സൗദി
റിയാദില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമവും കവര്‍ച്ചയും നടത്തിയ വിദേശിക്ക് വധശിക്ഷ നടപ്പാക്കി സൗദി
November 16, 2026
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
November 16, 2026
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026