l o a d i n g

ബിസിനസ്

ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 16, 2026


ദുബായ്: ജീവനക്കാര്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 18 മാസം വരെ അവധി നല്‍കുകയും, സംരംഭം പരാജയപ്പെടുകയാണെങ്കില്‍ കമ്പനിയിലേക്ക് തിരികെ പ്രവേശിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന വേറിട്ട പദ്ധതിയുമായി പ്രമുഖ ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡായ ഐ.ഡി ഫ്രഷ്. കമ്പനിയുടെ 'ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് പോളിസി'യുടെ ഭാഗമായി യു.എ.ഇയിലെ പ്രവര്‍ത്തന മേഖലകളിലാണ് ഈ നൂതന പദ്ധതി നിലവില്‍ വന്നിരിക്കുന്നത്. സ്വന്തം ബിസിനസ് എന്ന സ്വപ്നത്തിനായി കരിയറിലെ സുരക്ഷിതത്വം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയം ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി പ്രകാരം യോഗ്യരായ ജീവനക്കാര്‍ക്ക് കമ്പനിയിലെ മുതിര്‍ന്ന നേതൃത്വത്തില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം, ബിസിനസ് വികസന സഹായങ്ങള്‍, വ്യവസായ-നിക്ഷേപക ശൃംഖലകളിലേക്കുള്ള പ്രവേശനം, തിരഞ്ഞെടുത്ത അടിസ്ഥാന സൗകര്യങ്ങള്‍, ബ്രാന്‍ഡ് പിന്തുണ എന്നിവ ലഭിക്കും. ജീവനക്കാര്‍ ആരംഭിക്കുന്ന പുതിയ സംരംഭങ്ങളില്‍ കമ്പനി യാതൊരുവിധ ഓഹരി പങ്കാളിത്തവും അവകാശപ്പെടില്ലെന്ന് ഐ.ഡി ഫ്രഷ് ഗ്ലോബല്‍ സി.ഇ.ഒയും ചെയര്‍മാനുമായ പി.സി. മുസ്തഫ വ്യക്തമാക്കി. കമ്പനിയുടെ വിഭവങ്ങളോ ഔദ്യോഗിക സമയമോ രഹസ്യവിവരങ്ങളോ ഉപയോഗിക്കാതെ ജീവനക്കാര്‍ വികസിപ്പിക്കുന്ന ആശയങ്ങളുടെ പൂര്‍ണ്ണ ബൗദ്ധിക സ്വത്തവകാശം അവര്‍ക്ക് തന്നെയായിരിക്കും. ഭക്ഷ്യ-എഫ്.എം.സി.ജി മേഖലകളില്‍ മാത്രമല്ല, ടെക്‌നോളജി, സേവന മേഖല, സുസ്ഥിര വികസനം തുടങ്ങി ഏത് മേഖലയിലും സംരംഭങ്ങള്‍ തുടങ്ങാന്‍ എല്ലാ രാജ്യക്കാരായ ജീവനക്കാര്‍ക്കും അവസരമുണ്ട്.

സംരംഭം പ്രതീക്ഷിച്ചതുപോലെ വിജയിക്കാതിരിക്കുകയോ കമ്പനിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ കുറഞ്ഞത് 60 ദിവസം മുന്‍പ് രേഖാമൂലം അറിയിക്കേണ്ടതുണ്ട്. അവധി കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും രേഖാമൂലം അപേക്ഷിക്കാവുന്നതാണ്. മടങ്ങിവരുന്നവര്‍ക്ക് മുന്‍പ് വഹിച്ചിരുന്ന അതേ തസ്തിക ലഭിക്കണമെന്നില്ലെങ്കിലും, അതിന് തത്തുല്യമായ പദവിയും ശമ്പളവും കമ്പനി ഉറപ്പുനല്‍കുന്നു. നിരവധി പിഴവുകളിലൂടെയും ഉറക്കമില്ലാത്ത രാത്രികളിലൂടെയുമാണ് ഐ.ഡി ഫ്രഷ് വളര്‍ന്നുവന്നതെന്നും, അതിനാല്‍ ഒരു സംരംഭത്തിന്റെ പരാജയത്തെ അവസാനമായിട്ടല്ല മറിച്ച് ഒരു പാഠമായിട്ടാണ് കാണുന്നതെന്നും പി.സി. മുസ്തഫ പറഞ്ഞു.

മികച്ച ജീവനക്കാര്‍ കമ്പനി വിട്ടുപോകുന്നത് സ്ഥാപനത്തിന് വിഷമകരമാണെങ്കിലും, വ്യവസായ ലോകത്തേക്ക് എത്രത്തോളം സംരംഭകരെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതിലാണ് തങ്ങളുടെ വിജയം അളക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ തന്റെ മുന്‍ സഹപ്രവര്‍ത്തകരുടെ ഉടമസ്ഥതയിലുള്ള വലിയ കമ്പനികളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മാസം മുന്‍പ് യു.എ.ഇയില്‍ പദ്ധതി ആരംഭിച്ചതിനുശേഷം നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും, ലാഭനഷ്ട കണക്കുകള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ ബിസിനസ്സ് തുടങ്ങുന്നതിനെക്കുറിച്ച് മൂന്ന് പരിശീലന സെഷനുകള്‍ ഇതിനകം സംഘടിപ്പിച്ചതായും കമ്പനി അറിയിച്ചു. 2031-ഓടെ സംരംഭകത്വ രാഷ്ട്രമായി മാറാനുള്ള യു.എ.ഇയുടെ ദേശീയ അജണ്ടയ്ക്ക് കരുത്തുപകരുന്നതാണ് ഈ നീക്കം.

Latest News

ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
November 16, 2026
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
November 16, 2026
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
November 16, 2026
 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026