l o a d i n g

ഗൾഫ്

എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 16, 2026

അല്‍ കോബാര്‍: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം.ജി.എം അല്‍ കോബാര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 'ആദര്‍ശ വീഥിയിലെ പെണ്‍കരുത്ത്' എന്ന പ്രമേയത്തില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. നാല്പതിലേറെ വനിതകള്‍ പങ്കെടുത്ത സംഗമം ശ്രദ്ധേയമായി.

കെ.എന്‍.എം മര്‍കസുദ്ദഅ്വയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം.ജി.എം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയത്.

ഷദ സാദിഖിന് മെമ്പര്‍ഷിപ്പ് ഫോം കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമേയവിഷയത്തെ ആസ്പദമാക്കി ഇഖ്ബാല്‍ സുല്ലമി ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. ദീനീ മൂല്യങ്ങളും ഇസ്ലാമിക മര്യാദകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തില്‍ നന്മകള്‍ പ്രചരിപ്പിക്കുന്നതിലും സാമൂഹിക പുരോഗതിയില്‍ ക്രിയാത്മക പങ്കുവഹിക്കുന്നതിലും സ്ത്രീകള്‍ക്കുള്ള ഉത്തരവാദിത്വവും പങ്കും അദ്ദേഹം വിശദീകരിച്ചു.

നിസ്നി നജീബ്, ഷിറിന്‍ ഉബൈദ്, ഫൗസിയ അന്‍സാര്‍, ജുമാന, അബി അഷ്റഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ബാസ് പന്തലിങ്ങല്‍, ജനറല്‍ സെക്രട്ടറി ഉബൈദ് കക്കോവ് എന്നിവരും സംഗമത്തില്‍ സംബന്ധിച്ചു.

Latest News

 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026
മൂന്നാം യുദ്ധക്കപ്പലും എത്തി, പശ്ചിമേഷ്യ മുള്‍മുനയില്‍
മൂന്നാം യുദ്ധക്കപ്പലും എത്തി, പശ്ചിമേഷ്യ മുള്‍മുനയില്‍
November 16, 2026
സോണിയയുടെ പുസ്തക  പ്രകാശനത്തിന് വിജയ്,  നേതാക്കളെ കാണും
സോണിയയുടെ പുസ്തക പ്രകാശനത്തിന് വിജയ്, നേതാക്കളെ കാണും
November 16, 2026
 ഒരേ കമ്പനിയില്‍ 44 വര്‍ഷം; മൊയ്തു പാട്ടുപാറയ്ക്ക് കനിവ് റിയാദിന്റെ സ്‌നേഹാദരം
ഒരേ കമ്പനിയില്‍ 44 വര്‍ഷം; മൊയ്തു പാട്ടുപാറയ്ക്ക് കനിവ് റിയാദിന്റെ സ്‌നേഹാദരം
November 15, 2026
 അപകടരഹിത കേരളത്തിനായി 'ജീവ സുയാത്ര'യ്ക്ക് തുടക്കം; സുരക്ഷിതമായ യാത്രാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
അപകടരഹിത കേരളത്തിനായി 'ജീവ സുയാത്ര'യ്ക്ക് തുടക്കം; സുരക്ഷിതമായ യാത്രാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
November 15, 2026