l o a d i n g

കായികം

സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്

Thumbnail
Publisher By     Staff Reporter
November 16, 2026


മാഡ്രിഡ്: സ്‌പെയിനിന്റെ 43 മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിന് വിരാമമിട്ട് ഇംഗ്ലണ്ട്. ലോക ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ പത്തു പേരുമയി ഇംഗ്ലണ്ട് മുട്ടുകുത്തിച്ചു. ആവേശകരമായ യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ഇംഗ്ലണ്ട് 3-2ന് വിജയം സ്വന്തമാക്കി. തോമസ് ടുഷെലിന്റെ പരിശീലനത്തിനു കീഴില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ മണിക്കൂറില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം സ്‌പെയിനിന്റെ ശക്തമായ തിരിച്ചുവരവിനെ അതിജീവിച്ചാണ് വിജയം ഉറപ്പിച്ചത്.

ആദ്യ പകുതിയുടെ അവസാനഘട്ടത്തില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നായകന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് ലീഡ് നല്‍കി. രണ്ടാം പകുതിയില്‍ എസ്രി കോണ്‍സയും ബെന്‍ വൈറ്റും തുടര്‍ച്ചയായി ഗോളുകള്‍ നേടിയതോടെ ഇംഗ്ലണ്ട് 3-0ന് മുന്നിലെത്തി. മത്സരം ഇംഗ്ലണ്ടിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു നാടകീയമായ വഴിത്തിരിവ്.

ലാമിന്‍ യമാലിനെ അവസാന പ്രതിരോധക്കാരനെന്ന നിലയില്‍ ഫൗള്‍ ചെയ്തതിന് എലിയട്ട് ആന്‍ഡേഴ്‌സണെ റഫറി ചുവപ്പുകാര്‍ഡ് കാട്ടി പുറത്താക്കി. ഇതോടെ പത്തുപേരുമായി കളിക്കേണ്ടിവന്ന ഇംഗ്ലണ്ടിനെതിരെ സ്‌പെയിന്‍ ആക്രമണം ശക്തമാക്കി. ലഭിച്ച പെനാല്‍റ്റി മൈക്കല്‍ ഒയാര്‍സബാല്‍ ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌കോര്‍ 3-1 ആയി.

പകരക്കാരനായി ഇറങ്ങിയ നിക്കോ വില്യംസ് വീണ്ടും ഇംഗ്ലണ്ടിന്റെ വല കുലുക്കി. ലാമിന്‍ യമാലിന്റെ ക്രോസില്‍നിന്ന് ഗോള്‍ നേടിയതോടെ സ്‌പെയിന്‍ 3-2 ല്‍ തിരിച്ചെത്തി. സമനില ഗോളിനായി സ്‌പെയിന്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയെങ്കിലും ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജെയിംസ് ട്രാഫോര്‍ഡ് വിലങ്ങുതടിയായി.

ഫെര്‍മിന്‍ ലോപ്പസിന്റെ ഷോട്ട് തടഞ്ഞശേഷം ഒയാര്‍സബാലിന്റെ തൊട്ടടുത്ത ശ്രമവും അത്ഭുതകരമായി തട്ടിയകറ്റിയ ട്രാഫോര്‍ഡിന്റെ ഇരട്ട സേവാണ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. നിക്കോ വില്യംസിന്റെ മുന്നേറ്റം ബെന്‍ വൈറ്റ് അവസാന നിമിഷം തടഞ്ഞതും ഇംഗ്ലണ്ടിന് തുണയായി.

സ്‌പെയിനിന്റെ 43 മത്സരങ്ങളുടെ അപരാജിത റെക്കോര്‍ഡ് അവസാനിപ്പിച്ച ഈ വിജയം ഇംഗ്ലണ്ടിന് നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ നറുക്കെടുപ്പില്‍ സീഡിങ് ഉറപ്പാക്കാനും സഹായിച്ചു. മൂന്ന് ഗോള്‍ ലീഡ് നേടിയശേഷം പത്തുപേരായി ചുരുങ്ങിയിട്ടും വിജയം കൈവിടാതിരുന്ന ഇംഗ്ലണ്ടിന്റെ പോരാട്ടവീര്യത്തിന്റെ അടയാളമായി മഡ്രിഡിലെ ഈ മത്സരം മാറി.

Latest News

 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026
മൂന്നാം യുദ്ധക്കപ്പലും എത്തി, പശ്ചിമേഷ്യ മുള്‍മുനയില്‍
മൂന്നാം യുദ്ധക്കപ്പലും എത്തി, പശ്ചിമേഷ്യ മുള്‍മുനയില്‍
November 16, 2026
സോണിയയുടെ പുസ്തക  പ്രകാശനത്തിന് വിജയ്,  നേതാക്കളെ കാണും
സോണിയയുടെ പുസ്തക പ്രകാശനത്തിന് വിജയ്, നേതാക്കളെ കാണും
November 16, 2026
 ഒരേ കമ്പനിയില്‍ 44 വര്‍ഷം; മൊയ്തു പാട്ടുപാറയ്ക്ക് കനിവ് റിയാദിന്റെ സ്‌നേഹാദരം
ഒരേ കമ്പനിയില്‍ 44 വര്‍ഷം; മൊയ്തു പാട്ടുപാറയ്ക്ക് കനിവ് റിയാദിന്റെ സ്‌നേഹാദരം
November 15, 2026
 അപകടരഹിത കേരളത്തിനായി 'ജീവ സുയാത്ര'യ്ക്ക് തുടക്കം; സുരക്ഷിതമായ യാത്രാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
അപകടരഹിത കേരളത്തിനായി 'ജീവ സുയാത്ര'യ്ക്ക് തുടക്കം; സുരക്ഷിതമായ യാത്രാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
November 15, 2026