l o a d i n g

ഇന്ത്യ

സോണിയയുടെ പുസ്തക പ്രകാശനത്തിന് വിജയ്, നേതാക്കളെ കാണും

Thumbnail
Publisher By     Staff Reporter
November 16, 2026


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് ഡല്‍ഹിയിലെത്തും. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. ചടങ്ങിനപ്പുറം കോണ്‍ഗ്രസ് നേതൃത്വവുമായുള്ള വിജയിന്റെ കൂടിക്കാഴ്ചയും കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായുള്ള ചര്‍ച്ചയുമാണ് രാഷ്ട്രീയ ശ്രദ്ധ നേടുന്നത്.

ഡല്‍ഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിലാണ് പുസ്തകപ്രകാശന ചടങ്ങ് നടക്കുന്നത്. സോണിയ ഗാന്ധിയുടെ വ്യക്തിപരമായ ക്ഷണപ്രകാരമാണ് വിജയ് എത്തുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചും ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഏക കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയാണ് വിജയ്.

രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി വിജയ് നേരത്തെയും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ജൂണിലായിരുന്നു ഇരുവരുമായുള്ള കൂടിക്കാഴ്ച. തമിഴക വെട്രി കഴകം (ടി.വി.കെ) - കോണ്‍ഗ്രസ് ബന്ധം പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നതിനിടെയാണ് ഡല്‍ഹി സന്ദര്‍ശനം.

പ്രകാശനച്ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ശിവകുമാറുമായി വിജയ് പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. കാവേരി നദിയിലെ മെക്കദാട്ടു അണക്കെട്ട് പദ്ധതിയെച്ചൊല്ലി തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം. കാവേരി നദിക്ക് കുറുകെ മെക്കദാട്ടുവില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കര്‍ണാടകയുടെ നീക്കത്തെ വിജയ് സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്.

ബംഗളൂരുവിലെ കുടിവെള്ള ആവശ്യത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമാണ് പദ്ധതി ആവശ്യമെന്നാണ് കര്‍ണാടകയുടെ നിലപാട്. എന്നാല്‍ അണക്കെട്ട് യാഥാര്‍ഥ്യമായാല്‍ തമിഴ്‌നാട്ടിലേക്കുള്ള കാവേരി ജലത്തിന്റെ ഒഴുക്കിനെ ബാധിക്കുമെന്നാണ് തമിഴ്‌നാടിന്റെ ആശങ്ക.

പദ്ധതിക്ക് കേന്ദ്രാനുമതി നല്‍കുന്നതിന് മുമ്പ് തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് നവംബര്‍ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

ഡല്‍ഹി സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് മെക്കദാട്ടു വിഷയം ഉന്നയിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി വിജയിനോട് ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയ ടി.വി.കെയ്ക്ക് ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുണ്ടായിരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാര്‍ പിന്തുണ നല്‍കിയത്. തുടര്‍ന്ന് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിജയ് മന്ത്രിസഭയിലും അംഗങ്ങളായി.

എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മെക്കദാട്ടു പദ്ധതിയെ പിന്തുണയ്ക്കുമ്പോള്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം വിജയ് സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ്. ഈ വൈരുധ്യം ദേശീയതലത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ വെല്ലുവിളിയായിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിജയ് കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കാണ് സന്ദര്‍ശനത്തില്‍ മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News

 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026
മൂന്നാം യുദ്ധക്കപ്പലും എത്തി, പശ്ചിമേഷ്യ മുള്‍മുനയില്‍
മൂന്നാം യുദ്ധക്കപ്പലും എത്തി, പശ്ചിമേഷ്യ മുള്‍മുനയില്‍
November 16, 2026
സോണിയയുടെ പുസ്തക  പ്രകാശനത്തിന് വിജയ്,  നേതാക്കളെ കാണും
സോണിയയുടെ പുസ്തക പ്രകാശനത്തിന് വിജയ്, നേതാക്കളെ കാണും
November 16, 2026
 ഒരേ കമ്പനിയില്‍ 44 വര്‍ഷം; മൊയ്തു പാട്ടുപാറയ്ക്ക് കനിവ് റിയാദിന്റെ സ്‌നേഹാദരം
ഒരേ കമ്പനിയില്‍ 44 വര്‍ഷം; മൊയ്തു പാട്ടുപാറയ്ക്ക് കനിവ് റിയാദിന്റെ സ്‌നേഹാദരം
November 15, 2026
 അപകടരഹിത കേരളത്തിനായി 'ജീവ സുയാത്ര'യ്ക്ക് തുടക്കം; സുരക്ഷിതമായ യാത്രാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
അപകടരഹിത കേരളത്തിനായി 'ജീവ സുയാത്ര'യ്ക്ക് തുടക്കം; സുരക്ഷിതമായ യാത്രാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
November 15, 2026