ജിദ്ദ: അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമം 2026 നവംബര്‍ 12-ന് ഷറഫിയയിലെ എലാറ റസ്റ്റോറന്റില്‍ നടന്നു. മുഹമ്മദ് വഴിപ്പറയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ റഫീഖ് വലമ്പൂര്‍ സ്വാഗതം ആശംസിച്ചു. ഉണ്ണീന്‍ പുലാക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു.
നിഷാം അലി വലമ്പൂര്‍ 2023-2026 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് മണ്ഡലം ചെയര്‍മാന്‍ കരീം പഠിക്കമണ്ണില്‍ 'കുടുംബ സുരക്ഷാ നോര്‍ക്ക' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് അരിപ്ര, സലീം തിരൂര്‍ക്കാട് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ വെച്ച് മണ്ഡലം പ്രസിഡന്റ് സമദ് മൂര്‍ക്കനാടിന്റെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: മുഹമ്മദ് വഴിപ്പറ, ജനറല്‍ സെക്രട്ടറി: റഫീഖ് വലമ്പൂര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി: ഷഫീഖ് അങ്ങാടിപ്പുറം, ട്രഷറര്‍: സലീം തിരൂര്‍ക്കാട്, വൈസ് പ്രസിഡന്റുമാര്‍: കോയ തിരൂര്‍ക്കാട്, ബഷീര്‍ പുത്തനങ്ങാടി, ഷൗക്കത്ത് ചരക്കാപറമ്പ്, അന്‍വര്‍ സാദിഖ് അരിപ്ര, റഷീദ് വഴിപ്പറ, സെക്രട്ടറിമാര്‍: നിഷാദ് വൈലോങ്ങര, ശരീഫ് പാതാരി, സിനാന്‍ പുത്തനങ്ങാടി, ശാക്കിര്‍ ഉദവി, ഉപദേശക സമിതി: ഉണ്ണീന്‍ പുലാക്കല്‍, നിഷാം അലി വലമ്പൂര്‍, മജീദ് അരിപ്ര, അഷ്‌റഫ് വലമ്പൂര്‍.
സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും കൂട്ടായ സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഷഫീഖ് അങ്ങാടിപ്പുറം, ശാക്കിര്‍ ഉദവി എന്നിവര്‍ സംസാരിച്ചു. സിനാന്‍ പുത്തനങ്ങാടി നന്ദി രേഖപ്പെടുത്തി.
Related News