l o a d i n g

കേരള

അപകടരഹിത കേരളത്തിനായി 'ജീവ സുയാത്ര'യ്ക്ക് തുടക്കം; സുരക്ഷിതമായ യാത്രാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

റോഡ് യാത്രയ്ക്കുള്ളതാണ്, റേസിനുള്ളതല്ല -മമ്മൂട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2026


കൊച്ചി: ഗതാഗത വകുപ്പിന്റെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള 'ജീവ സുയാത്ര മിഷന്' കൊച്ചിയില്‍ തുടക്കം കുറിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങളും അപകടമരണങ്ങളും കുറച്ച് സുരക്ഷിതമായ യാത്രാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ അടുത്ത ആറുമാസക്കാലം കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. റോഡ് അപകടങ്ങളുടെ കാര്യത്തില്‍ കേരളം ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ദിവസവും നിരവധി ജീവനുകളാണ് റോഡുകളില്‍ നഷ്ടപ്പെടുന്നത്. അപകടങ്ങളില്‍ കുട്ടികളും യുവാക്കളും കുടുംബത്തിന്റെ ഏക ആശ്രയമായവരും ഇരകളാകുന്നു. ഗുരുതരമായി പരിക്കേറ്റ് ജീവിതകാലം മുഴുവന്‍ ദുരിതമനുഭവിക്കേണ്ടിവരുന്നവരും നിരവധിയാണ്. ഈ സാഹചര്യത്തിന് മാറ്റം വരുത്താന്‍ സമൂഹത്തിന്റെ കൂട്ടായ ഇടപെടല്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡ് സുരക്ഷ ഗതാഗത വകുപ്പിന്റെയോ പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ മാത്രം ഉത്തരവാദിത്വമല്ല. ഓരോ പൗരനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. നിയമങ്ങള്‍ പാലിക്കുന്നതും മറ്റുള്ളവരുടെ ജീവന് വിലകല്‍പ്പിക്കുന്നതും ജീവിതശൈലിയുടെ ഭാഗമാകണം. റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. നിയമലംഘനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കണം. നിയമനടപടികളില്‍ ജനപ്രതിനിധികളോ മറ്റാരെങ്കിലുമോ ശുപാര്‍ശകളുമായി ഇടപെടരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യപിച്ച് വാഹനമോടിക്കല്‍, അമിതവേഗം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, ഗതാഗതസിഗ്‌നലുകളും നിയമങ്ങളും ലംഘിക്കല്‍ തുടങ്ങിയ പ്രവണതകള്‍ കര്‍ശനമായി നിയന്ത്രിക്കണം. നിയമലംഘകര്‍ക്ക് പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. ആവശ്യമെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതും സുരക്ഷിതമായ യാത്രയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന മലയാളികള്‍ സ്വന്തം നാട്ടിലും അതേ ഉത്തരവാദിത്വബോധം പുലര്‍ത്തണം. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കണം. അടുത്ത ആറുമാസക്കാലം ശക്തമായ പരിശോധനകളും നടപടികളും തുടര്‍ന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മികച്ച റോഡ് സുരക്ഷാ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പ്രതിവര്‍ഷം റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പകുതിയായി കുറയ്ക്കുകയാണ് റോഡ് സുരക്ഷാ മിഷന്റെ പ്രധാന ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. നിയമനടപടികള്‍ക്കും ശിക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നതിനുപകരം ജനങ്ങളെ ബോധവല്‍ക്കരിച്ച് മികച്ച ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനാണ് മിഷന്‍ മുന്‍ഗണന നല്‍കുന്നത്. എന്‍ലൈറ്റന്‍ ആന്‍ഡ് എന്‍ഫോഴ്‌സ്' എന്ന ആശയത്തിലൂന്നി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിയമനടപടികളും ശക്തമാക്കും. റോഡപകടങ്ങള്‍ നിരവധി കുടുംബങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കുന്ന സാഹചര്യത്തില്‍, വിലപ്പെട്ട ജീവനുകള്‍ സംരക്ഷിക്കുകയും കേരളത്തിന്റെ കണ്ണീരൊപ്പുകയും ചെയ്യുന്ന ദൗത്യമായി റോഡ് സുരക്ഷാ മിഷന്‍ മാറുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പ്രതിവര്‍ഷം റോഡപകടങ്ങളില്‍ 3,500 മുതല്‍ 4,000 വരെ പേര്‍ മരിക്കുന്ന സാഹചര്യം വലിയ ദുരന്തമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. റോജി എം. ജോണ്‍ പറഞ്ഞു. നൂറ്റാണ്ടിലെ വലിയ ദുരന്തങ്ങളായി കണക്കാക്കുന്ന പ്രളയങ്ങളിലും ഉരുള്‍പൊട്ടലുകളിലും ഉണ്ടായതിനേക്കാള്‍ കൂടുതല്‍ ജീവനുകളാണ് ഓരോ വര്‍ഷവും റോഡുകളില്‍ നഷ്ടമാകുന്നത്. റോഡപകട മരണങ്ങളും അപകടങ്ങളും കുറച്ച് നിരത്തുകള്‍ സുരക്ഷിതമായ യാത്രയിടങ്ങളാക്കി മാറ്റാന്‍ റോഡ് സുരക്ഷാ മിഷനായ ജീവ സുയാത്ര മിഷന് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയ നടന്‍ മമ്മൂട്ടി, ഹൈബി ഈടന്‍ എം പി, എം എല്‍ എ ടി ജെ വിനോദ്, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ വി. കെ. മിനിമോള്‍, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്്, സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ നിശാന്തിനി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, ഐ ജി പി, ട്രാഫിക് & റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ്. സതീഷ് ബിനോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റോഡ് യാത്രയ്ക്കുള്ളതാണ്, റേസിനുള്ളതല്ല -മമ്മൂട്ടി

റോഡ് സുരക്ഷയില്‍ വേഗതയേക്കാള്‍ പ്രധാനം ജാഗ്രതയും കൃത്യതയുമാണെന്ന് റോഡ് സുരക്ഷാ മിഷനായ ജീവ സുയാത്ര മിഷന്റെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മമ്മൂട്ടി പറഞ്ഞു. റോഡപകടങ്ങളില്‍ ഭൂരിഭാഗവും മനുഷ്യരുടെ അശ്രദ്ധ മൂലമാണുണ്ടാകുന്നത്. വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരും ഒരുപോലെ ഉത്തരവാദിത്തത്തോടെ പെരുമാറണം. സ്വന്തം സുരക്ഷ മറ്റുള്ളവരുടെ കൈകളിലാണെന്ന് കരുതാതെ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നതും വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡുകള്‍ അഭ്യാസപ്രകടനങ്ങള്‍ക്കും മത്സരങ്ങള്‍ക്കുമുള്ളതല്ലെന്നും അതിനായി പ്രത്യേക ട്രാക്കുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കൃത്യസമയത്ത് എത്താന്‍ അമിതവേഗത്തില്‍ വാഹനമോടിക്കുന്നതിന് പകരം നേരത്തെ യാത്ര ആരംഭിക്കണം. കുട്ടികള്‍ക്ക് ചെറുപ്പം മുതലേ റോഡ് സുരക്ഷാ നിയമങ്ങള്‍ പഠിപ്പിക്കണമെന്നും മറ്റുള്ളവരുടെ ജീവനും കുടുംബവും കൂടി പരിഗണിച്ചുള്ള യാത്രാശീലം വളര്‍ത്തണമെന്നും മമ്മൂട്ടി പറഞ്ഞു. അപകടങ്ങള്‍ കുറഞ്ഞ് സുരക്ഷിതമായ യാത്രാസംസ്‌കാരമുള്ള സംസ്ഥാനമായി കേരളം മാറണമെന്നും അദ്ദേഹം ആശംസിച്ചു.


Latest News

 ഒരേ കമ്പനിയില്‍ 44 വര്‍ഷം; മൊയ്തു പാട്ടുപാറയ്ക്ക് കനിവ് റിയാദിന്റെ സ്‌നേഹാദരം
ഒരേ കമ്പനിയില്‍ 44 വര്‍ഷം; മൊയ്തു പാട്ടുപാറയ്ക്ക് കനിവ് റിയാദിന്റെ സ്‌നേഹാദരം
November 15, 2026
 അപകടരഹിത കേരളത്തിനായി 'ജീവ സുയാത്ര'യ്ക്ക് തുടക്കം; സുരക്ഷിതമായ യാത്രാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
അപകടരഹിത കേരളത്തിനായി 'ജീവ സുയാത്ര'യ്ക്ക് തുടക്കം; സുരക്ഷിതമായ യാത്രാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
November 15, 2026
പ്രവാസി മലയാളി ഫൗണ്ടേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
പ്രവാസി മലയാളി ഫൗണ്ടേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
November 15, 2026
സിഫ്-റബിയ ടീ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി;  എ-ഡിവിഷനില്‍ എച്ച്.എം.ആര്‍ റിയല്‍ കേരള എഫ്.സി ചാമ്പ്യന്മാര്‍
സിഫ്-റബിയ ടീ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി; എ-ഡിവിഷനില്‍ എച്ച്.എം.ആര്‍ റിയല്‍ കേരള എഫ്.സി ചാമ്പ്യന്മാര്‍
November 15, 2026
മൂന്ന് പതിറ്റാണ്ടായി പ്രവാസി;  പാറയില്‍ അബ്ദുല്‍ അസീസ് കുന്നപ്പള്ളിക്ക് യാത്രയയപ്പ് നല്‍കി
മൂന്ന് പതിറ്റാണ്ടായി പ്രവാസി; പാറയില്‍ അബ്ദുല്‍ അസീസ് കുന്നപ്പള്ളിക്ക് യാത്രയയപ്പ് നല്‍കി
November 15, 2026
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചെയര്‍ കാര്‍ സര്‍വീസായി ബെംഗളൂരു-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ്; മംഗളൂരു വഴിയുള്ള യാത്രക്ക് തുടക്കമായി
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചെയര്‍ കാര്‍ സര്‍വീസായി ബെംഗളൂരു-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ്; മംഗളൂരു വഴിയുള്ള യാത്രക്ക് തുടക്കമായി
November 15, 2026
കിഷ്ത്വാറില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളോട് കടുത്ത അനാദരവ്, പ്രതിഷേധത്തിനൊടുവില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
കിഷ്ത്വാറില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളോട് കടുത്ത അനാദരവ്, പ്രതിഷേധത്തിനൊടുവില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
November 15, 2026
ലയനമില്ലെന്ന് എന്‍.സി.പികള്‍, സുപ്രിയയുടെ മോഹം പൊലിയുന്നു
ലയനമില്ലെന്ന് എന്‍.സി.പികള്‍, സുപ്രിയയുടെ മോഹം പൊലിയുന്നു
November 15, 2026
മുഴുവന്‍ ടിക്കറ്റിന് പകുതി ബെര്‍ത്ത്, ആര്‍.എ.സി തട്ടിപ്പ് നിര്‍ത്താന്‍ റെയില്‍വേ
മുഴുവന്‍ ടിക്കറ്റിന് പകുതി ബെര്‍ത്ത്, ആര്‍.എ.സി തട്ടിപ്പ് നിര്‍ത്താന്‍ റെയില്‍വേ
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026