ജിദ്ദ: പത്ത് മാസത്തെ കാത്തിരിപ്പിന് ശേഷം നിസ് അറേബ്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സിഫ്-റബിയ ടീ ഫൈനല്‍ മത്സരങ്ങള്‍ക്ക് ആവേശകരമായ പരിസമാപ്തി. നാട്ടില്‍ നിന്നും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രഗത്ഭരായ താരങ്ങള്‍ അണിനിരന്ന പോരാട്ടത്തില്‍ വിവിധ ഡിവിഷനുകളിലായി ആറ് പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്.
വാശിയേറിയ എ-ഡിവിഷന്‍ ഫൈനലില്‍ എച്ച്.എം.ആര്‍ റിയല്‍ കേരള എഫ്.സി ചാമ്പ്യന്മാരായി. റീം അല്‍ ഉല സാബിന്‍ എഫ്.സി റണ്ണേഴ്സ് അപ്പ് സ്ഥാനം കരസ്ഥമാക്കി. ബി-ഡിവിഷന്‍ കിരീടം ഡേ ബൈ ഡേ യാസ് എഫ്.സി സ്വന്തമാക്കിയപ്പോള്‍, അഹ്ദബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാര്‍മസ് ന്യൂകാസില്‍ എഫ്.സി രണ്ടാം സ്ഥാനത്തെത്തി. ഡി-ഡിവിഷനില്‍ ഇ.എഫ്.എസ് ലോജിസ്റ്റിക്‌സ് ജെ.എസ്.സി ഫുട്‌ബോള്‍ അക്കാദമി ചാമ്പ്യന്മാരായി കിരീടം ചൂടി; ഗ്രീന്‍ ബോക്‌സ് ലോജിസ്റ്റിക്‌സ് ടാലന്റ് ടീന്‍സ് ഫുട്‌ബോള്‍ അക്കാദമി റണ്ണേഴ്സ് അപ്പായി.
വിജയികള്‍ക്കുള്ള ട്രോഫികള്‍ റബിയ ടീ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ നാഫി കുപ്പണത്ത്, വിജയ് മസാല എം.ഡി ജോയ് മൂലന്‍, ഡോ. ഇന്ദു, ഉണ്ണീന്‍ പുലാക്കല്‍, ലത്തീഫ് കാപ്പുങ്ങല്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
പത്ത് മാസത്തോളമായി മുടങ്ങിക്കിടന്നിരുന്ന സിഫ്-റബിയ ടീ ഫൈനല്‍ മത്സരങ്ങള്‍ നിസ് അറേബ്യയുടെ നേതൃത്വത്തില്‍, സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ പൂര്‍ണ്ണ അനുമതിയോടെ വിജയകരമായി നടത്താന്‍ സാധിച്ചതില്‍ സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര സന്തോഷം പങ്കുവെച്ചു. ട്രോഫി വിതരണ ചടങ്ങില്‍ സിഫ് ജനറല്‍ സെക്രട്ടറി നിസാം കാഞ്ഞിരാല, റബിയ ടീ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ നാഫി കുപ്പണത്ത്, നിസ് അറേബ്യ എം.ഡി നൗഷാദ് ചാത്തലൂര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ബദര്‍ തമാം മാര്‍ക്കറ്റിംഗ് മാനേജര്‍ ഡോ. അഷ്റഫിനെ ആദരിച്ചു.
സിഫ് ഭാരവാഹികളായ നാസര്‍ ശാന്തപുരം, അയൂബ് മാസ്റ്റര്‍, സലീം മമ്പാട്, നിസാം പാപ്പറ്റ, അന്‍വര്‍ കരിപ്പ, മന്‍സൂര്‍ കെ.സി, അബു കട്ടുപ്പാറ, ഖലീല്‍, ഡോ. ഇന്ദു, ഷമീം ടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വ്യക്തിഗത ട്രോഫി ജേതാക്കള്‍
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍): സുഹൈര്‍ വി.പി (റിയല്‍ കേരള എഫ്.സി). ടെക്‌നിക്കല്‍ ഹെഡ് സഹീര്‍ പുത്തന്‍, ജാസിം, നൗഷാദ് പാലക്കല്‍, ജംഷി എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു.
എ-ഡിവിഷന്‍:
മികച്ച ഗോള്‍കീപ്പര്‍: ഷിബിലി (റിയല്‍ കേരള എഫ്.സി), മികച്ച ഡിഫന്‍ഡര്‍: അന്‍സില്‍ (സാബിന്‍ എഫ്.സി), മികച്ച മിഡ്ഫീല്‍ഡര്‍: രാഹുല്‍ (മഹ്ജര്‍ എഫ്.സി),
മികച്ച ഫോര്‍വേഡ്: ജിബിന്‍ വര്‍ഗീസ് (റിയല്‍ കേരള എഫ്.സി).
ബി-ഡിവിഷന്‍:
മികച്ച ഗോള്‍കീപ്പര്‍: ഷഹബാസ് (യാസ് എഫ്.സി), മികച്ച ഡിഫന്‍ഡര്‍: അല്‍മാസ് പുള്ളിക്കല്‍ (യാസ് എഫ്.സി), മികച്ച മിഡ്ഫീല്‍ഡര്‍: നിബ്രാസ് (ന്യൂകാസില്‍ എഫ്.സി), മികച്ച ഫോര്‍വേഡ്: ഫാസില്‍ കൊണ്ടോട്ടി (യാസ് എഫ്.സി).
ഡി-ഡിവിഷന്‍:
മികച്ച ഗോള്‍കീപ്പര്‍: മാസിന്‍ (ടാലന്റ് ടീന്‍സ്), മികച്ച ഡിഫന്‍ഡര്‍: മുആസ് (ജെ.എസ്.സി സോക്കര്‍ അക്കാദമി), മികച്ച മിഡ്ഫീല്‍ഡര്‍: ഹാദി (ടാലന്റ് ടീന്‍സ്),
മികച്ച ഫോര്‍വേഡ്: മുഹമ്മദ് ഷിഹാന്‍ (ടാലന്റ് ടീന്‍സ്)
മറ്റു വ്യക്തിഗത ട്രോഫികള്‍ ഗഫൂര്‍ ദേശാഭിമാനി, സുല്‍ഫിക്കര്‍ ഒതായി, ജാഫറലി പാലക്കോട്, കബീര്‍ കൊണ്ടോട്ടി, ഖലീല്‍ കെ.ടി, മജീദ് ജെ.എസ്.സി, അന്‍വര്‍ കരിപ്പ, ഉണ്ണീന്‍ പുലാക്കല്‍, ഇര്‍ഷാദ് ക്രിയേറ്റീവ്, തമീം, ഡോ. ഇന്ദു, ഷമീം ടീച്ചര്‍, ഹിഷാം (ഹിറാ ഗോള്‍ഡ്), വാസു ഹംദാന്‍, കെ.സി മന്‍സൂര്‍, സൈതലവി നരിക്കുന്നന്‍, നാസര്‍ ശാന്തപുരം എന്നിവര്‍ വിതരണം ചെയ്തു.