റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പി.എം.എഫ്) 2027 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. സ്വാദ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് റായിദിന് അംഗത്വ ഫോം കൈമാറിക്കൊണ്ട് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് യാസിര്‍ അലി കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
നാഷണല്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കണ്‍വീനര്‍ ഷിബു ഉസ്മാന്‍, ഭാരവാഹികളായ ജി. വേണുഗോപാല്‍, ബഷീര്‍ സാപ്റ്റികോ, സഫീറലി, പ്രെഡിന്‍ അലക്‌സ്, മുഹമ്മദ് ഖാന്‍, ബിനു കെ. തോമസ്, രാജീവ് സാഹിബ്, തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കല്‍, നിസാം കായംകുളം, ഷെരീഖ് തൈക്കണ്ടി, ശ്യാം വിളക്കുപാറ, നാസര്‍ പൂവാര്‍, റൗഫ് ആലപ്പിടിയന്‍, സിയാദ് വര്‍ക്കല, നൗഷാദ് കായംകുളം, നസീര്‍ തൈക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും ട്രഷറര്‍ കെ.ജെ. അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു.
Related News