ജിദ്ദ: മൂന്ന് പതിറ്റാണ്ടത്തെ പ്രവാസത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കെ.എം.സി.സി വൈസ് പ്രസിഡന്റ് പാറയില്‍ അബ്ദുല്‍ അസീസ് കുന്നപ്പള്ളിക്ക് ജിദ്ദ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കെ.എം.സി.സി യാത്രയയപ്പ് നല്‍കി. മണ്ഡലം കെ.എം.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുത്തു ജൂബിലി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ സെക്രട്ടറി മുസ്തഫ വി.പി ഉദ്ഘാടനം ചെയ്തു.
ജിദ്ദ - മലപ്പുറം ജില്ല കെ.എം.സി.സി ജനറല്‍ സെക്രട്ടറി നാണി ഇഷാഖ് മാസ്റ്റര്‍, മുസ്തഫ കോഴിശ്ശേരി, ഇഖ്ബാല്‍ മേലാറ്റൂര്‍, അലി ഹൈദര്‍, മണി, അമീര്‍, ഹസ്സന്‍ എടയാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂന്ന് പതിറ്റാണ്ടോളം ജിദ്ദയിലെ പ്രവാസി സമൂഹത്തിനും നാട്ടിലെ സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിലും പ്രവാസികളുടെ പ്രയാസങ്ങളില്‍ എന്നും കൂടെ നില്‍ക്കുന്നതിലും അസീസ് കുന്നപ്പള്ളി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.
മുനിസിപ്പല്‍ കെ.എം.സി.സി ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തിന് ഉപഹാരം നല്‍കി ആദരിച്ചു. വിവിധ കമ്മിറ്റികളുടെ കുടുംബ സുരക്ഷ പദ്ധതികള്‍ വിശദീകരിക്കുകയും നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഹംസ കുന്നപ്പള്ളി സ്വാഗതവും നിസാര്‍ ജൂബിലി നന്ദിയും പറഞ്ഞു.
Related News