l o a d i n g

ഗൾഫ്

ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 16, 2026

മനാമ: ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ (ബി.എം.ബി.എഫ്.) 26ാം വാര്‍ഷികാഘോഷവും, കൂട്ടായ്മയുടെ ജീവകാരുണ്യ പദ്ധതിയായ 'ഹെല്‍പ്പ് & ഡ്രിങ്ക്' 12-ാം സീസണ്‍ വാര്‍ഷിക സര്‍ട്ടിഫിക്കറ്റ് വിതരണവും ഉമ്മുല്‍ ഹസ്സം കിംസ് ഹെല്‍ത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വോളണ്ടിയര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രശംസാപത്രങ്ങള്‍ നല്‍കി ആദരിച്ചു.

ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായ ബഷീര്‍ അമ്പലായി അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും മുതിര്‍ന്ന പ്രവാസിയുമായ സോമന്‍ ബേബി, ബഹ്റൈന്‍ ഡെയ്ലി ട്രിബ്യൂണ്‍ ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍, മുന്‍ പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഗോപിനാഥ് മേനോന്‍, കാത്തു സച്ചിദേവ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ വള്ളുവനാട് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന, ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി അംഗം നജീബ് കടലായി, ബിജു ജോര്‍ജ്, കെ.എം.സി.സി. ഭാരവാഹി ഒ.കെ. കാസിം, ഫോര്‍ പി.എം. ന്യൂസ് ഡയറക്ടര്‍ പ്രദീപ് പുറവങ്കര, അല്‍ റാഷിദ് പൂള്‍ ഗ്രൂപ്പ് ചെയര്‍മാനും ബി.എം.ബി.എഫ്. രക്ഷാധികാരിയുമായ അനീഷ് കെ.വി., പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.കെ. വേണുഗോപാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.

ബഹ്റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്. കിംസ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ബി.എം.ബി.എഫ്. അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഗാനമേളയും ചടങ്ങിന് മാറ്റുകൂട്ടി. ഹെല്‍പ്പ് & ഡ്രിങ്ക് കണ്‍വീനര്‍ കാസിം പാടത്തകായില്‍ നന്ദി രേഖപ്പെടുത്തി.

Latest News

ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
November 16, 2026
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
November 16, 2026
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
November 16, 2026
 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026