l o a d i n g

ഗൾഫ്

2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍

Thumbnail
Publisher By     Staff Reporter
November 16, 2026


ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ തൊഴിലുടമകള്‍ 2027-ല്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ റിക്രൂട്ട്മെന്റ് സ്ഥാപനമായ കൂപ്പര്‍ ഫിച്ച് പുറത്തിറക്കിയ 'യു.എ.ഇ സാലറി ഗൈഡ് 2027' സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗള്‍ഫ് മേഖലയിലെ അഞ്ച് ലക്ഷത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന 1,091-ലധികം സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. ഭൂരിഭാഗം കമ്പനികളും നിലവിലുള്ള ശമ്പള നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനോ അല്ലെങ്കില്‍ ഒന്നു മുതല്‍ 5 ശതമാനം വരെ മിതമായ വര്‍ദ്ധനവ് നല്‍കാനോ ആണ് ലക്ഷ്യമിടുന്നത്. എങ്കിലും, യു.എ.ഇയിലെ യഥാര്‍ത്ഥ ശമ്പള വര്‍ദ്ധനവ് 2.8 ശതമാനത്തേക്കാള്‍ ഉയര്‍ന്ന് നാല് ശതമാനത്തിനടുത്ത് എത്താന്‍ സാധ്യതയുണ്ടെന്ന് കൂപ്പര്‍ ഫിച്ച് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. ട്രെഫോര്‍ മര്‍ഫി അഭിപ്രായപ്പെട്ടു.

സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം യു.എ.ഇ സ്ഥാപനങ്ങളും 2027-ല്‍ ശമ്പള നിരക്കുകള്‍ ഉയര്‍ത്താന്‍ പദ്ധതിയിടുന്നുണ്ട്. 2026-ല്‍ ഇത് 43 ശതമാനമായിരുന്നു. എല്ലാ തലങ്ങളിലും ഒന്നു മുതല്‍ 5 ശതമാനം വരെയുള്ള വര്‍ദ്ധനവാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ പരിഗണിക്കുന്നത് (35 ശതമാനം). അതേസമയം 42 ശതമാനം സ്ഥാപനങ്ങള്‍ ശമ്പളത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും 12 ശതമാനം സ്ഥാപനങ്ങള്‍ ശമ്പളം കുറയാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പദവി അനുസരിച്ച് ശമ്പള വര്‍ദ്ധനവിലും വലിയ വ്യത്യാസമുണ്ട്; സി.ഇ.ഒമാരും ബോര്‍ഡ് അംഗങ്ങളും (68 ശതമാനം) ഉയര്‍ന്ന വര്‍ദ്ധനവ് പ്രതീക്ഷിക്കുമ്പോള്‍, മിഡില്‍ മാനേജര്‍മാരില്‍ 36 ശതമാനവും സാധാരണ ജീവനക്കാരില്‍ 19 ശതമാനവും മാത്രമാണ് ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്.

മേഖല തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്താണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ ശമ്പള വര്‍ദ്ധനവ് ലക്ഷ്യമിടുന്നത് (63 ശതമാനം). ടെലികമ്മ്യൂണിക്കേഷന്‍ (60 ശതമാനം), ഹെവി ഇന്‍ഡസ്ട്രി ആന്‍ഡ് മാനുഫാക്ചറിംഗ് (59 ശതമാനം), ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (54 ശതമാനം), റീട്ടെയില്‍ ആന്‍ഡ് ഇ-കൊമേഴ്‌സ് (53 ശതമാനം) എന്നീ മേഖലകളാണ് തൊട്ടുപിന്നിലുള്ളത്. എന്നാല്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ 70 ശതമാനവും ശമ്പളത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് വ്യക്തമാക്കുന്നത്.

പുതിയ നിയമനങ്ങളുടെ കാര്യത്തില്‍ കമ്പനികള്‍ കരുതലോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. 42 ശതമാനം സ്ഥാപനങ്ങള്‍ 2027-ല്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം, ആര്‍ക്കിടെക്ചര്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ പുതിയ നിയമനങ്ങള്‍ക്ക് സാധ്യതയുള്ളത് (67 ശതമാനം). വിപണിയില്‍ ആവശ്യത്തിന് പ്രതിഭകള്‍ ലഭ്യമാണെന്ന് 64 ശതമാനം തൊഴിലുടമകളും വിശ്വസിക്കുന്നുണ്ടെങ്കിലും, നിര്‍മ്മിത ബുദ്ധി, ഡാറ്റാ സയന്‍സ്, സാങ്കേതിക വിദ്യ, സെയില്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് എന്നീ മേഖലകളില്‍ വിദഗ്ധരായ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്. തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനായി എ.ഐ, ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന പ്രവണതയും വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest News

ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
November 16, 2026
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
November 16, 2026
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
November 16, 2026
 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026