റിയാദ്: കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും നെഹ്റുവിന്റെ ജീവിതം പരിചയപ്പെടുത്തുന്ന ചിത്രപ്രദര്‍ശനവുമായി ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ശിശുദിനം ആഘോഷിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടി കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവിതവും ആശയങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായി.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.സി.സി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വ്യക്തിത്വവികസനത്തിനും സാമൂഹികബോധം വളര്‍ത്തുന്നതിനും ഇത്തരം ആഘോഷങ്ങള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷംനാദ് കരുനാഗപ്പള്ളി, റഷീദ് കൊളത്തറ, റഹ്‌മാന്‍ മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, ഷാജി മഠത്തില്‍, റിയാസ് ആസാദ് കോഴിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളായ ദയ ആന്‍ പ്രഡിന്‍, എല്‍ഗന്‍ ബിനോയ്, ബൈസ മറിയം എന്നിവരും സംസാരിച്ചു. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒമര്‍ ശരീഫ് നന്ദിയും പറഞ്ഞു.
മത്സരവിജയികള്‍ക്കും പങ്കെടുത്ത കുട്ടികള്‍ക്കുമുള്ള സമ്മാനങ്ങള്‍ നവാസ് വെള്ളിമാടുകുന്ന്, സക്കീര്‍ ദാനത്ത്, ബാലുക്കുട്ടന്‍, സന്തോഷ് വിളയില്‍, അഷ്റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍, സുലൈമാന്‍ മുള്ളൂര്‍ക്കര, മാള മുഹ്യുദ്ദീന്‍, യഹ്യ കൊടുങ്ങല്ലൂര്‍, സഫാദ് കോഴിക്കോട് എന്നിവര്‍ വിതരണം ചെയ്തു.
സന്തോഷ് കണ്ണൂര്‍, ബഷീര്‍ കോട്ടയം, ജംഷാദ് തുവ്വൂര്‍, നാസര്‍ വലപ്പാട്, നസീര്‍ ഹനീഫ, സൈനുദ്ദീന്‍ വല്ലപ്പുഴ, മൊയ്ദീന്‍ മണ്ണാര്‍ക്കാട്, ഷംസീര്‍ പാലക്കാട്, മുത്തു വയനാട്, മുഹമ്മദ് തുരുത്തി, ഹരീന്ദ്രന്‍ കണ്ണൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്തും മീഡിയ കണ്‍വീനര്‍ അഷ്റഫ് മേച്ചേരിയും ചേര്‍ന്നൊരുക്കിയ ചരിത്ര ചിത്രപ്രദര്‍ശനം ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായി. നെഹ്റുവിന്റെ ബാല്യകാലം മുതല്‍ രാഷ്ട്രീയജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വരെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തി. അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും ചരിത്രനിമിഷങ്ങളും പരിചയപ്പെടുത്തിയ പ്രദര്‍ശനം സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചു.
Related News