റിയാദ്: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുജീബ് പള്ളിശ്ശേരിക്ക് റിയാദ് പള്ളിശ്ശേരി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
നാടിന്റെ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തന രംഗത്തും എന്നും മുന്‍നിരയില്‍ നിലകൊണ്ട വ്യക്തിയാണ് മുജീബ് പള്ളിശ്ശേരി. അതോടൊപ്പം സൗദി അറേബ്യയിലും പ്രവാസി സമൂഹത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സൗഹൃദത്തിനും സഹകരണത്തിനും സാമൂഹിക സേവനത്തിനും എന്നും മുന്‍ഗണന നല്‍കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിരുന്നു.
ചടങ്ങില്‍ കൂട്ടായ്മ പ്രസിഡന്റ് സഹീര്‍ ബാവ അധ്യക്ഷത വഹിച്ചു. മുജീബിന്റെ നാട്ടിലെയും സൗദിയിലെയും സാമൂഹിക ഇടപെടലുകളും കൂട്ടായ്മയ്ക്കായി നല്‍കിയ പിന്തുണയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.
അര്‍ഷാദ് കെ.പി., നഈം കെ.കെ., ശിഹാബ് തങ്ങള്‍, അലി ഹസന്‍ സഖാഫി, ഷാഹിന്‍ പി.ടി., റഈസ്, ഫിറോസ്, ഷിഹാബ്, അബ്ദുല്‍ ബാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സ്‌നേഹവും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന യാത്രയയപ്പ് പരിപാടി മുജീബിനോടുള്ള കൂട്ടായ്മയുടെ ആദരവും സ്‌നേഹവും പ്രകടമാക്കി. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ജീവിതം സന്തോഷവും ആരോഗ്യവും സമാധാനവും നിറഞ്ഞതാകട്ടെയെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസിച്ചു.
Related News