l o a d i n g

ഗൾഫ്

മുസിരിസ് ഇഫ്ത്താര്‍ സൗഹൃദ സംഗമം; ഇന്ത്യന്‍ സ്‌കൂള്‍ എംസി അംഗം ഡോ. സബ്‌ന കോട്ടയെ ആദരിച്ചു

Thumbnail

ജിദ്ദ: ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ പരസ്പര സൗഹൃദത്തിനും, സഹകരണത്തിനും വേണ്ടി കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം ഇഫ്ത്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബ് അയ്യാരിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതം ആശംസിച്ചു. സേവ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് എടവനക്കാട് റമദാന്‍ സന്ദേശം നല്‍കി. മനുഷ്യനെ വിവിധ ഗോത്രങ്ങളായും, സമൂഹങ്ങളായും, വിവിധ നിറത്തിലും പ്രപഞ്ചനാഥന്‍ സൃഷ്ടിച്ചിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണെന്നും, ഭയഭക്തിയുള്ളവര്‍ക്കാണ് പ്രപഞ്ചനാഥന്റെ മുന്നില്‍ സ്ഥാനമെന്നും, വ്രതത്തിന്റെ ആത്യന്തിക ലക്ഷ്യം ഭയഭക്തിയാണെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.

ഇന്ത്യന്‍ എംമ്പസി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസിരിസ് കുടുംബാഗം ഡോ. സബ്‌ന കോട്ടയെ കമ്മിറ്റിക്ക് വേണ്ടി രക്ഷാധികാരികള്‍ മെമെന്റോ നല്‍കി ആദരിച്ചു. രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോ. സെക്രട്ടറിമാരായ സഗീര്‍ പുതിയകാവ്, കള്‍ച്ചറല്‍ സെക്രട്ടറി ജസീന സാബു, ശറഫുദ്ധീന്‍ ചളിങ്ങാട്, വനിതാ വിഭാഗം പ്രസിഡന്റ് സുമിത അബ്ദുള്‍ അസീസ്, സെക്രട്ടറി ഷിഫ സുബില്‍, ഷജീറ ജലീല്‍, ജസീന സാദത്ത് തുടങ്ങിയവര്‍ ഇഫ്ത്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി. വിവിധ സഹോദര സംഘടനകളായ ആലുവ കൂട്ടായ്മ, സേവ തുടങ്ങിയ സംഘടനാ പ്രധിനിധികളും പങ്കെടുത്തു. ട്രഷററര്‍ മുഹമ്മദ് സാബിര്‍ നന്ദി പറഞ്ഞു.

Latest News

 കേരള എഞ്ചിനിയേഴ്‌സ് ഫോറം ഇഫ്താര്‍ സംഗമം - '' ദാവത്ത്-ഏ-ഇഫ്താര്‍ '' സംഘടിപ്പിച്ചു
കേരള എഞ്ചിനിയേഴ്‌സ് ഫോറം ഇഫ്താര്‍ സംഗമം - '' ദാവത്ത്-ഏ-ഇഫ്താര്‍ '' സംഘടിപ്പിച്ചു
February 23, 2026
 ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം
ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം
February 23, 2026
ഒഐസിസി റിയാദ് ഇഫ്‌താർ സംഗമം 27ന്; ഒരുക്കങ്ങൾ പൂർത്തിയായി
ഒഐസിസി റിയാദ് ഇഫ്‌താർ സംഗമം 27ന്; ഒരുക്കങ്ങൾ പൂർത്തിയായി
February 23, 2026
മുസിരിസ് ഇഫ്ത്താര്‍ സൗഹൃദ സംഗമം;  ഇന്ത്യന്‍ സ്‌കൂള്‍ എംസി അംഗം ഡോ. സബ്‌ന കോട്ടയെ ആദരിച്ചു
മുസിരിസ് ഇഫ്ത്താര്‍ സൗഹൃദ സംഗമം; ഇന്ത്യന്‍ സ്‌കൂള്‍ എംസി അംഗം ഡോ. സബ്‌ന കോട്ടയെ ആദരിച്ചു
February 23, 2026
ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണം, ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി
ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണം, ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി
February 23, 2026
രാജസ്ഥാന്‍ രാജ്യന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ഷാജു വാലപ്പന് ഷിഫ മലയാളി സമാജത്തിന്റെ സ്വീകരണം
രാജസ്ഥാന്‍ രാജ്യന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ഷാജു വാലപ്പന് ഷിഫ മലയാളി സമാജത്തിന്റെ സ്വീകരണം
February 23, 2026
പ്രവാസികളുള്‍പ്പടെ സൗദിയില്‍ തടവുകാര്‍ക്ക് മോചനമൊരുങ്ങുന്നു; കാരുണ്യഹസ്തവുമായി സല്‍മാന്‍ രാജാവ്
പ്രവാസികളുള്‍പ്പടെ സൗദിയില്‍ തടവുകാര്‍ക്ക് മോചനമൊരുങ്ങുന്നു; കാരുണ്യഹസ്തവുമായി സല്‍മാന്‍ രാജാവ്
February 23, 2026
  നോമ്പുകാലത്ത് ആരോഗ്യം കാക്കാന്‍ 'ഇഫ്താര്‍ നടത്തം'; ജിദ്ദയിലെ ട്രാക്കുകളില്‍ ജനത്തിരക്കേറുന്നു
നോമ്പുകാലത്ത് ആരോഗ്യം കാക്കാന്‍ 'ഇഫ്താര്‍ നടത്തം'; ജിദ്ദയിലെ ട്രാക്കുകളില്‍ ജനത്തിരക്കേറുന്നു
February 23, 2026
മോദി വിരുദ്ധര്‍ക്ക് പുതപ്പില്ല; മുസ്ലിം സ്ത്രീകള്‍ക്ക് നേരെ ബിജെപി മുന്‍ എംപിയുടെ വിവേചനം; വീഡിയോ പുറത്ത്
മോദി വിരുദ്ധര്‍ക്ക് പുതപ്പില്ല; മുസ്ലിം സ്ത്രീകള്‍ക്ക് നേരെ ബിജെപി മുന്‍ എംപിയുടെ വിവേചനം; വീഡിയോ പുറത്ത്
February 23, 2026
കോഴിക്കോട്ട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് മൂന്നു പേര്‍ മരിച്ചു
കോഴിക്കോട്ട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് മൂന്നു പേര്‍ മരിച്ചു
February 23, 2026