l o a d i n g

കേരള

കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് പരിക്ക്; ഐസിയുവില്‍ പ്രവേശിപ്പിച്ചു; 'നാടകമെന്ന്' ചെന്നിത്തല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 25, 2026

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരിക്ക്. കഴുത്തിന് ക്ഷതമേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, മന്ത്രിക്ക് നേരെയുണ്ടായ ആക്രമണം ഡാറ്റാ ചോര്‍ച്ചാ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാരിന്റെ നാടകമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ബുധനാഴ്ച വൈകുന്നേരം 3.15-ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സംഭവങ്ങളുടെ തുടക്കം. കല്യാട് ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെയും പെരിങ്ങോം താലൂക്ക് ആശുപത്രിയുടെയും ഉദ്ഘാടനം കഴിഞ്ഞ് വന്ദേ ഭാരത് എക്സ്പ്രസ്സില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനായി എത്തിയതായിരുന്നു മന്ത്രി. കെഎസ്യു ജില്ലാ പ്രസിഡന്റ് അതുല്‍ എം.സിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കരിങ്കൊടിയുമായി മന്ത്രിയെ തടയാന്‍ ശ്രമിച്ചു.

പ്രതിഷേധത്തിനിടയിലുണ്ടായ ഉന്തും തള്ളിലും മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേല്‍ക്കുകയായിരുന്നു. ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ഐസിയുവിലേക്ക് മാറ്റി. മന്ത്രിയുടെ കഴുത്തില്‍ ബെല്‍റ്റ് ധരിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എംആര്‍ഐ സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

'അപഹാസ്യ നാടകമെന്ന്' രമേശ് ചെന്നിത്തല
മന്ത്രി ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തി. ഡാറ്റാ ചോര്‍ച്ച വിഷയത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സര്‍ക്കാരിന്റെ അടവുനയമാണിതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

'ആരോഗ്യവകുപ്പിന്റെ പരാജയങ്ങള്‍ മൂടിവെക്കാന്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന തരംതാഴ്ന്ന ശ്രമമാണിത്. കരിങ്കൊടി വീശലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമാധാനപരമായ പ്രതിഷേധത്തെ അക്രമമായി ചിത്രീകരിക്കുന്നത് അപഹാസ്യമാണ്. ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം വ്യക്തമാകും. ഈ നാടകത്തിന്റെ പേരില്‍ കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി പ്രതിഷേധിക്കുന്നു.' - രമേശ് ചെന്നിത്തല

മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും മന്ത്രി പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രോശിക്കുകയാണ് ചെയ്തതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. എന്നാല്‍, ഭരണഘടനാ പദവിയിലുള്ള ഒരു മന്ത്രിക്കെതിരെ ഉണ്ടായ അക്രമത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവത്തെ തുടര്‍ന്ന് കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പോലീസ് സുരക്ഷ ശക്തമാക്കി.

Photo

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026