l o a d i n g

ഗൾഫ്

തിരിച്ചടിച്ച് ഇറാന്‍: പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ എണ്ണക്കപ്പലിന് തീപിടിച്ചു; യുദ്ധം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്

Thumbnail

തെഹ്റാന്‍/കൊളംബോ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം പുതിയ തലങ്ങളിലേക്ക്. ശ്രീലങ്കന്‍ തീരത്ത് തങ്ങളുടെ യുദ്ധക്കപ്പല്‍ തകര്‍ത്ത അമേരിക്കയ്ക്ക് മറുപടിയായി പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ യുഎസ് എണ്ണക്കപ്പല്‍ ഇറാന്‍ ആക്രമിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചതായും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയില്‍ നടന്ന 'മിലാന്‍' രാജ്യാന്തര നാവികാഭ്യാസത്തില്‍ പങ്കുചേര്‍ന്ന് മടങ്ങുകയായിരുന്ന ഇറാന്റെ 'ഐറിസ് ദേന' (IRIS Dena) എന്ന യുദ്ധക്കപ്പലാണ് അമേരിക്കന്‍ അന്തര്‍വാഹിനി ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു ശത്രുരാജ്യത്തിന്റെ കപ്പലിനെ അമേരിക്ക ടോര്‍പ്പിഡോ ഉപയോഗിച്ച് കടലില്‍ മുക്കുന്നത്. കപ്പലിലുണ്ടായിരുന്ന 130 നാവികരില്‍ 80-ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പരിക്കേറ്റ 30 ഇറാനിയന്‍ നാവികരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി ഗാലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യന്‍ അതിഥിയായിരുന്ന കപ്പല്‍
ഫെബ്രുവരി 18 മുതല്‍ 25 വരെ വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായി എത്തിയ കപ്പലിനെയാണ് അമേരിക്ക ലക്ഷ്യം വെച്ചതെന്ന് ഇറാന്‍ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ഈ ആക്രമണത്തിന് അമേരിക്ക കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. ഇതിന് തൊട്ടുപിന്നാലെയാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് നടന്ന ഈ ആക്രമണം ഏഷ്യന്‍ രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രധാന വ്യാപാര പാതയായ ഗള്‍ഫ് മേഖലയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടങ്ങിയതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ട്.

Latest News

ജിദ്ദ കേരള കലാസാഹിതി: നൗഷാദ് അടൂര്‍ പ്രസിഡന്റ്, ഡാര്‍വിന്‍ ആന്റണി ജനറല്‍ സെക്രട്ടറി
ജിദ്ദ കേരള കലാസാഹിതി: നൗഷാദ് അടൂര്‍ പ്രസിഡന്റ്, ഡാര്‍വിന്‍ ആന്റണി ജനറല്‍ സെക്രട്ടറി
March 5, 2026
പശ്ചിമേഷ്യയില്‍ പരീക്ഷാ പ്രതിസന്ധി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു
പശ്ചിമേഷ്യയില്‍ പരീക്ഷാ പ്രതിസന്ധി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു
March 5, 2026
ഖത്തറിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം,   അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്
ഖത്തറിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്
March 5, 2026
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവെച്ചു; കേരള രാഷ്ട്രീയത്തിലേക്കെന്ന് സൂചന, രാജി വാര്‍ത്ത ഞെട്ടിച്ചുവെന്ന് മമത
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവെച്ചു; കേരള രാഷ്ട്രീയത്തിലേക്കെന്ന് സൂചന, രാജി വാര്‍ത്ത ഞെട്ടിച്ചുവെന്ന് മമത
March 5, 2026
ഖാംനഇയുടെ മരണം: മൗനം വെടിഞ്ഞ് ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി
ഖാംനഇയുടെ മരണം: മൗനം വെടിഞ്ഞ് ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി
March 5, 2026
റിയാദിനെ നടുക്കിയ ഇന്ത്യന്‍ കുടുംബത്തിന്റെ മരണം: പ്രഭാകറിന്റെയും ശ്രീദേവിയുടെയും മൃതദേഹങ്ങള്‍ ഇന്നും  മകന്റെ മൃതദേഹം നാളെയും കൊണ്ടുപോകും
റിയാദിനെ നടുക്കിയ ഇന്ത്യന്‍ കുടുംബത്തിന്റെ മരണം: പ്രഭാകറിന്റെയും ശ്രീദേവിയുടെയും മൃതദേഹങ്ങള്‍ ഇന്നും മകന്റെ മൃതദേഹം നാളെയും കൊണ്ടുപോകും
March 5, 2026
ജിദ്ദയുടെ ആകാശത്ത് നാളെ പുലര്‍ച്ചെ 'വെള്ളി വെളിച്ചം': കണ്‍മുന്നില്‍ ഒഴുകി അന്താരാഷ്ട്ര ബഹിരാകാശ നിലയം!
ജിദ്ദയുടെ ആകാശത്ത് നാളെ പുലര്‍ച്ചെ 'വെള്ളി വെളിച്ചം': കണ്‍മുന്നില്‍ ഒഴുകി അന്താരാഷ്ട്ര ബഹിരാകാശ നിലയം!
March 5, 2026
സൊമാലിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയ റിയാദില്‍ ആരംഭിച്ചു
സൊമാലിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയ റിയാദില്‍ ആരംഭിച്ചു
March 5, 2026
ഡോ. മറിയം ഫെക്ഷിലോ  സൗദി റെഡ് സീ അതോറിറ്റി സി.ഇ.ഒ
ഡോ. മറിയം ഫെക്ഷിലോ സൗദി റെഡ് സീ അതോറിറ്റി സി.ഇ.ഒ
March 5, 2026
ബിഹാറില്‍ നിതീഷ് യുഗം അവസാനിക്കുന്നു: മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രാജ്യസഭയിലേക്ക്
ബിഹാറില്‍ നിതീഷ് യുഗം അവസാനിക്കുന്നു: മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രാജ്യസഭയിലേക്ക്
March 5, 2026

Related News