ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകളില്‍ നിര്‍ണ്ണായക മാറ്റം. പത്താം ക്ലാസിലെ വരാനിരിക്കുന്ന പരീക്ഷകള്‍ റദ്ദാക്കിയതായും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതായും സിബിഎസ്ഇ അറിയിച്ചു.
ബഹ്റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്കാണ് ഈ നിര്‍ദ്ദേശം ബാധകം. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നിശ്ചയിച്ചിരുന്ന പരീക്ഷകളില്‍ ബോര്‍ഡ് വലിയ മാറ്റങ്ങള്‍ വരുത്തി. 2026 മാര്‍ച്ച് 7 മുതല്‍ മാര്‍ച്ച് 11 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. മുന്‍പ് മാറ്റിവെച്ചിരുന്ന മാര്‍ച്ച് 2, 5, 6 തീയതികളിലെ പരീക്ഷകളും ഇനി നടത്തേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു.ഫലപ്രഖ്യാപനം: ഈ വിദ്യാര്‍ത്ഥികളുടെ ഫലം എങ്ങനെ നിര്‍ണ്ണയിക്കും എന്ന കാര്യത്തില്‍ പിന്നീട് പ്രത്യേക അറിയിപ്പ് നല്‍കും.
പന്ത്രണ്ടാം ക്ലാസ് ശനിയാഴ്ചത്തെ പരീക്ഷ മാറ്റി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്: മാര്‍ച്ച് 7 ശനിയാഴ്ച നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു. ഇതിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അടുത്ത ഘട്ടം: മാര്‍ച്ച് 9 തിങ്കളാഴ്ച മുതലുള്ള പരീക്ഷകളുടെ കാര്യത്തില്‍ മാര്‍ച്ച് 7-ന് സാഹചര്യം വിലയിരുത്തിയ ശേഷം ബോര്‍ഡ് അന്തിമ തീരുമാനമെടുക്കും. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളുമായും ഔദ്യോഗിക അറിയിപ്പുകളുമായും നിരന്തരം ബന്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്.
Related News