l o a d i n g

ഗൾഫ്

ഡോ. മറിയം ഫെക്ഷിലോ സൗദി റെഡ് സീ അതോറിറ്റി സി.ഇ.ഒ

Thumbnail

റിയാദ്: സൗദി റെഡ് സീ അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ. മറിയം ഫെക്ഷിലോയെ നിയമിച്ചു. മാര്‍ച്ച് 22 മുതല്‍ ഇവര്‍ ചുമതലയേല്‍ക്കുമെന്ന് അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു. ചെങ്കടല്‍ മേഖലയിലെ സമുദ്ര-നാവിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും ശാക്തീകരിക്കാനുമുള്ള അതോറിറ്റിയുടെ നീക്കങ്ങളില്‍ നിര്‍ണ്ണായകമായ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നേതൃപരിചയമുള്ള വ്യക്തിയാണ് ഡോ. മറിയം. കോര്‍പറേറ്റ് ഗവേണന്‍സ്, റിസ്‌ക് മാനേജ്മെന്റ്, കംപ്ലയന്‍സ് തുടങ്ങിയ മേഖലകളില്‍ പൊതു-സ്വകാര്യ മേഖലകളില്‍ അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റെഡ് സീ ഇന്റര്‍നാഷണലില്‍ ഗവേണന്‍സ് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍, സ്ഥാപനത്തിന്റെ സുപ്രധാനമായ നിയന്ത്രണ ചട്ടക്കൂടുകള്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ്, ഓഷ്യന്‍ കോണ്‍ഫറന്‍സ്, ജി20 ഉച്ചകോടിയിലെ 'സീ ഗ്രൂപ്പ്' എന്നിവയില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

റെഡ് സീ സുസ്ഥിരതാ മേല്‍നോട്ട സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാപക അംഗവും സെക്രട്ടറിയുമാണ് ഡോ. മറിയം.

Latest News

ജിദ്ദ കേരള കലാസാഹിതി: നൗഷാദ് അടൂര്‍ പ്രസിഡന്റ്, ഡാര്‍വിന്‍ ആന്റണി ജനറല്‍ സെക്രട്ടറി

March 5, 2026
പശ്ചിമേഷ്യയില്‍ പരീക്ഷാ പ്രതിസന്ധി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു

ഖത്തറിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം,   അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവെച്ചു; കേരള രാഷ്ട്രീയത്തിലേക്കെന്ന് സൂചന, രാജി വാര്‍ത്ത ഞെട്ടിച്ചുവെന്ന് മമത

ഖാംനഇയുടെ മരണം: മൗനം വെടിഞ്ഞ് ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി

റിയാദിനെ നടുക്കിയ ഇന്ത്യന്‍ കുടുംബത്തിന്റെ മരണം: പ്രഭാകറിന്റെയും ശ്രീദേവിയുടെയും മൃതദേഹങ്ങള്‍ ഇന്നും  മകന്റെ മൃതദേഹം നാളെയും കൊണ്ടുപോകും

ജിദ്ദയുടെ ആകാശത്ത് നാളെ പുലര്‍ച്ചെ 'വെള്ളി വെളിച്ചം': കണ്‍മുന്നില്‍ ഒഴുകി അന്താരാഷ്ട്ര ബഹിരാകാശ നിലയം!

സൊമാലിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയ റിയാദില്‍ ആരംഭിച്ചു
സൊമാലിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയ റിയാദില്‍ ആരംഭിച്ചു
March 5, 2026
ഡോ. മറിയം ഫെക്ഷിലോ  സൗദി റെഡ് സീ അതോറിറ്റി സി.ഇ.ഒ
ഡോ. മറിയം ഫെക്ഷിലോ സൗദി റെഡ് സീ അതോറിറ്റി സി.ഇ.ഒ
March 5, 2026
ബിഹാറില്‍ നിതീഷ് യുഗം അവസാനിക്കുന്നു: മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രാജ്യസഭയിലേക്ക്

Related News