l o a d i n g

കേരള

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്റെ മകള്‍ കൊല്ലപ്പെട്ട നിലയില്‍: വീട്ടുജോലിക്കാരിയും സംഘവും മതില്‍ ചാടി രക്ഷപ്പെട്ടു

Thumbnail

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി (എവിപി) സ്ഥാപകന്‍ പി.വി.രാമവാരിയരുടെ മകളും മുന്‍ മാനേജിങ് ഡയറക്ടര്‍ പി.ആര്‍.കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടിയെ (82) വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാമനാഥപുരത്തെ അതീവ സുരക്ഷയുള്ള വില്ലയില്‍ നടന്ന കൊലപാതകം ആസൂത്രിതമായ കവര്‍ച്ചാശ്രമമാണെന്ന് പോലീസ് കരുതുന്നു. കൈകാലുകള്‍ ബന്ധിച്ച്, വായ പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.

കൊലപാതകത്തിന് ശേഷം നാല് മാസമായി വീട്ടില്‍ ജോലിക്കുണ്ടായിരുന്ന നേപ്പാള്‍ സ്വദേശി സുര്‍ജയെ (38) കാണാതായിട്ടുണ്ട്. രാത്രി 12.20-ന് മൂന്ന് യുവാക്കള്‍ വില്ലയുടെ മതില്‍ ചാടിക്കടക്കുന്നതും, ഏകദേശം അരമണിക്കൂറിന് ശേഷം സുര്‍ജയോടൊപ്പം ബാഗുകളുമായി സംഘം തിരികെ മതില്‍ ചാടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മതില്‍ ചാടുന്നതിനിടെ വീണുപോയതെന്ന് കരുതുന്ന സുര്‍ജയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു.

കോയമ്പത്തൂര്‍ രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാര്‍സന്‍ നെസ്‌ലെയിലെ വീട്ടില്‍ ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഗോപാലന്‍കുട്ടി മരിച്ചശേഷം കസ്തൂരി, മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാര്‍കുട്ടി എന്നിവര്‍ മാത്രമായിരുന്നു വീട്ടില്‍ താമസം. സംഭവം നടക്കുമ്പോള്‍ രാംകുമാര്‍കുട്ടി വിദേശത്തായിരുന്നു. കോയമ്പത്തൂര്‍ സിങ്കാനല്ലൂരില്‍ താമസിക്കുന്ന മകള്‍ സുജാത രാവിലെ പതിവുപോലെ കസ്തൂരിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. അയല്‍വാസികളെ വിവരമറിയിച്ച്, വീടു പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.

കസ്തൂരിയുടെ കഴുത്തിലെ സ്വര്‍ണമാല കാണാതായിട്ടുണ്ട്. വീട്ടില്‍ നിന്നു മറ്റെന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്നു മകന്‍ പരിശോധിച്ച ശേഷമേ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. വിദേശത്തു നിന്നും മടങ്ങിയെത്തിയ മകനോട് വിശദാംശങ്ങള്‍ ചോദിച്ചറിയുകയാണ് പൊലീസ്. കോയമ്പത്തൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ ജി.കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുള്ള വില്ലയാണിത്. സുശീലയാണു (ദുബായ്) കസ്തൂരിയുടെ മറ്റൊരു മകള്‍. സംസ്‌കാരം നടത്തി.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026