l o a d i n g

ഗൾഫ്

ഷിഫ മലയാളി സമാജം ഇഫ്താര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 11, 2026

റിയാദ്: റിയാദിലെ ഷിഫ സനയയിലെ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം (എസ്.എം.എസ്) സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹവിരുന്ന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നായി ആയിരത്തിലധികം പേരാണ് സംഗമത്തില്‍ അണിചേരാന്‍ എത്തിയത്. സംഘടന പ്രവര്‍ത്തകര്‍ തന്നെ തയ്യാറാക്കിയ സ്വാദിഷ്ടമായ വിഭവങ്ങളും പ്രവര്‍ത്തകരുടെ ഊഷ്മളമായ സ്വീകരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സഫ സ്‌പോഞ്ച് കമ്പനിയുടെ വിശാലമായ ഹാളിലാണ് ഇഫ്താര്‍ ഒരുക്കിയത്. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക പരിപാടി റിയാദിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഉദാത്തമായ കാഴ്ചയാണ് എസ്.എം.എസ് സംഘടിപ്പിച്ച ഈ വിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഇഫ്താറിനോടനുബന്ധിച്ച് പ്രവാസികള്‍ക്കായി ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചടങ്ങില്‍ സഫ സ്‌പോഞ്ച് മാനേജിങ് ഡയറക്ടര്‍ അബു അബ്ദുല്‍ അസീസ് മുത്തേരി, അബ്ദുള്ള ഇബ്രാഹിം അല്‍ മുഖീറ എന്നീ സൗദി പൗരന്മാര്‍ക്ക് സമാജത്തിന്റെ സ്‌നേഹാദരവ് കൈമാറി.

ഹാഷിം അബ്ബാസ്, സൈഫ് കായംകുളം, റിജോഷ്, ഷൈജു പച്ച, നാസര്‍ കല്ലറ, ഷിബു പത്തനാപുരം, പുഷ്പരാജ്, റാഫി കൊയിലാണ്ടി, അമീര്‍, മൈമൂന ടീച്ചര്‍, അബ്ദുള്ള വല്ലഞ്ചിറ, ക്ലീറ്റസ്, ബിജു ജോസഫ്, ഹാരിസ് ചോല, ഷമീര്‍, സിയാസ്, എന്‍.ആര്‍.കെ. പ്രതിനിധി സുരേന്ദ്രന്‍, ഷാജു വാലപ്പന്‍, രവീന്ദ്രന്‍, ജിതിന്‍ മാത്തന്‍, മജീദ് മാനു എന്നിവര്‍ പ്രസംഗിച്ചു.

സെക്രട്ടറി സജീര്‍ കല്ലമ്പലം സ്വാഗതം പറഞ്ഞു. കണ്‍വീനര്‍മാരായ അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, സന്തോഷ് തിരുവല്ല, സാബു പത്തടി, രതീഷ് നാരായണന്‍, ബിജു മടത്തറ, മോഹനന്‍ കരുവാറ്റ, പ്രകാശ് ബാബു വടകര, ബിജു സി.എസ്., ബിനീഷ്, ബാബു കണ്ണോത്ത്, ഉമ്മര്‍ പട്ടാമ്പി, അലി, വഹാബ്, അനില്‍ കണ്ണൂര്‍, ലിജോ ജോയ്, സുനില്‍ പൂവത്തിങ്കല്‍, അലവിക്കുട്ടി, നാസര്‍, ഷാജിത് ചോറോട്, ഉമ്മര്‍ അമാനത്ത്, അലി ഷൊര്‍ണൂര്‍, മോഹനന്‍ കണ്ണൂര്‍, റഹീം പറക്കോട്, ഹനീഫ മലപ്പുറം, വിജയന്‍ ഓച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ വര്‍ഗീസ് ആളൂക്കാരന്‍ നന്ദി പറഞ്ഞു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026