l o a d i n g

കേരള

കൊണ്ടോട്ടിയില്‍ മൂന്നാം ഊഴം പ്രതീക്ഷിച്ച് ടി.വി. ഇബ്രാഹിം; പുതുമുഖങ്ങള്‍ക്കായി മുറവിളി ശക്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 14, 2026

മലപ്പുറം: യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ കൊണ്ടോട്ടിയില്‍ ഇത്തവണ ആരാകും സ്ഥാനാര്‍ത്ഥിയെന്നത് സംബന്ധിച്ച ആകാംക്ഷകള്‍ക്ക് വിരാമമിടാന്‍ പാണക്കാട് സാദിഖലി തങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും. മുസ്ലിം ലീഗിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പുള്ള മണ്ഡലങ്ങളിലൊന്നായ കൊണ്ടോട്ടിയില്‍, മണ്ഡലം രൂപീകൃതമായ ശേഷം ഒരിക്കല്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിട്ടില്ല.

സി.എച്ച്. മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ള മണ്ഡലത്തിന് പുറത്തുനിന്നുള്ള നേതാക്കളെയാണ് ഇക്കാലമത്രയും ലീഗ് ഇവിടെ പരീക്ഷിച്ചിട്ടുള്ളത്. 2006-ല്‍ മത്സരിച്ച കെ. മുഹമ്മദുണ്ണി ഹാജി ഒഴിച്ചാല്‍, മണ്ഡലത്തിനകത്തു നിന്നുള്ള ആര്‍ക്കും കൊണ്ടോട്ടിയില്‍ എം.എല്‍.എയാവാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.

നിലവിലെ എം.എല്‍.എയായ ടി.വി. ഇബ്രാഹിമിന് മൂന്നാം തവണയും പാര്‍ട്ടി അവസരം നല്‍കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. മലപ്പുറം മണ്ഡലത്തിലെ പൂക്കോട്ടൂര്‍ പഞ്ചായത്തുകാരനായ ടി.വി. ഇബ്രാഹിം കഴിഞ്ഞ പത്തു വര്‍ഷമായി കൊണ്ടോട്ടിയെ പ്രതിനിധീകരിക്കുന്നു. പാര്‍ട്ടിക്കകത്ത് കാര്യമായ എതിര്‍പ്പുകളില്ലാത്തതും, കഴിഞ്ഞ രണ്ടു തവണയും പ്രതിപക്ഷ എം.എല്‍.എ ആയിരുന്നു എന്നതും അദ്ദേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അതേസമയം, ഇത്തവണ മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കോ അല്ലെങ്കില്‍ പുതുമുഖങ്ങള്‍ക്കോ അവസരം നല്‍കണമെന്ന വാദവും ശക്തമാണ്. ടി.വി. ഇബ്രാഹിം പാര്‍ട്ടി ചുമതലയിലേക്കോ മറ്റു മണ്ഡലങ്ങളിലേക്കോ മാറുകയാണെങ്കില്‍, കൊണ്ടോട്ടിക്കാരനായ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ശാക്കിര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം. സമീര്‍ എന്നിവരുടെ പേരുകളാണ് പരിഗണനാ പട്ടികയിലുള്ളത്.

യുവജന പ്രാതിനിധ്യവും പ്രാദേശിക പരിഗണനയും കെ.എം.സി.സി നേതാവ് എന്നതും സി.കെ. ശാക്കിറിന് അനുകൂലമാണെങ്കിലും, ഉന്നത നേതാക്കളുമായുള്ള വ്യക്തിബന്ധം പി.എം. സമീറിന് മുന്‍തൂക്കം നല്‍കുന്നു. ഇതിനുപുറമെ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന് സുരക്ഷിതമായ ഒരു മണ്ഡലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടിയില്‍ മത്സരിപ്പിക്കുന്ന കാര്യവും ലീഗ് നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026