l o a d i n g

കേരള

എന്‍. ബാദുഷയ്ക്ക് ഐക്യദാര്‍ഡ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍, കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിയെ ചോദ്യം ചെയ്തത് കുറ്റമല്ല; ജനാധിപത്യാവകാശമാണ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 14, 2026

കോഴിക്കോട്: വയനാടിലെ കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിക്കെതിരായ പരിസ്ഥിതി ആശങ്കകള്‍ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍. ബാദുഷയ്‌ക്കെതിരെ വയനാട്ടില്‍ ഒരു വിഭാഗം ആളുകള്‍ അഴിച്ചുവിട്ടിരിക്കുന്ന ഭീഷണിയിലും സംഘടിത സൈബര്‍ ആക്രമണത്തിലും കേരള പരിസ്ഥിതി ഐക്യവേദി ശക്തമായി അപലപിച്ചു.

ബാദുഷയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നും പദ്ധതിയെ ചോദ്യം ചെയ്യുന്നവരെ ''ഒറ്റപ്പെടുത്തണം'' എന്നുമുള്ള തരത്തില്‍ ശബ്ദസന്ദേശം പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇത് വെറും അഭിപ്രായവ്യത്യാസമല്ല, പകരം നിയമവാഴ്ചയ്ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും നേരെയുള്ള തുറന്ന ഭീഷണിയാണ്. ഭരണഘടന നല്‍കിയ അവകാശം വിനിയോഗിച്ച് ഒരു പൗരന്‍ സുപ്രീം കോടതിയെ സമീപിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല.
കോഴിക്കോട് -വയനാട് തുരങ്കപാത പദ്ധതി പശ്ചിമഘട്ടത്തിന്റെ അതീവ ദുര്‍ബലവും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ മലനിരകളിലൂടെയാണ് കടന്നുപോകുന്നത്. വലിയ തോതില്‍ സ്ഫോടനം നടത്തിയുള്ള തുരങ്കനിര്‍മാണം മലനിരകളുടെ സ്ഥിരതയെ ബാധിക്കാനും ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കാനും ഇടയാക്കുമെന്ന ആശങ്കകള്‍ ഉണ്ട്. ഭൂഗര്‍ഭജല പ്രവാഹങ്ങളും നീരുറവകളും ബാധിക്കപ്പെടാനും, വനമേഖലകള്‍ വിഘടിക്കാനും, ആനകളുടെ സഞ്ചാരപാതകള്‍ ഉള്‍പ്പെടെ വന്യജീവി ആവാസവ്യവസ്ഥയ്ക്ക് ദോഷമുണ്ടാകാനും സാധ്യതയുണ്ട്. തുരന്ന് പുറത്തെടുക്കുന്ന വന്‍തോതിലുള്ള മണ്ണും പാറയും എവിടെ നിക്ഷേപിക്കും എന്നതിലും വ്യക്തതയില്ല. ഇത്തരം പദ്ധതികള്‍ക്ക് പിന്നാലെ അനിയന്ത്രിത ടൂറിസം, റിസോര്‍ട്ട് വ്യാപനം, ഭൂമിവ്യാപാരം എന്നിവ കൂടി മലനിരകളുടെ പരിസ്ഥിതിയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നതും അറിയാവുന്ന കാര്യമാണ്.

ഇതിനുപുറമേ, മതിയായ ഭൗമശാസ്ത്ര, ജലശാസ്ത്ര, പരിസ്ഥിതി പഠനങ്ങള്‍ ഇല്ലാതെയോ അപൂര്‍ണ്ണമായോ ഇരിക്കെയാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചതെന്ന ഗുരുതരമായ ആരോപണങ്ങളും നിലനില്‍ക്കുന്നു. ആവശ്യമായ പഠനങ്ങള്‍ പിന്നീട് നടത്താമെന്ന സമീപനത്തിലൂടെ അനുമതി നല്‍കപ്പെട്ടതായും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം സാഹചര്യത്തില്‍ ഈ പദ്ധതി കോടതിയില്‍ ചോദ്യം ചെയ്യുന്നത് നിയമപരവും ഉത്തരവാദിത്തമുള്ളതുമായ ഒരു പൗര ഇടപെടലാണ്.
പദ്ധതിയെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഭീഷണിയും ഗുണ്ടായിസവും ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. പദ്ധതിയുടെ ശാസ്ത്രീയതയില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ അതിന് മറുപടി നല്‍കേണ്ടത് കോടതിയിലും പൊതുസമൂഹത്തിലും ശാസ്ത്രീയവും നിയമപരവുമായ രീതിയിലാണ്.

എന്‍. ബാദുഷയ്‌ക്കെതിരായ ഭീഷണികള്‍ക്ക് അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തുകയും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് കേരള പരിസ്ഥിതി ഐക്യവേദി സംസ്ഥാന സര്‍ക്കാരിനോടും പോലീസിനോടും ആവശ്യപ്പെട്ടുു. തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി പഠനങ്ങളും വിലയിരുത്തലുകളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെക്കണമെന്നും ആവശ്യപ്പെട്ടു. വയനാട്ടിന്റെ പരിസ്ഥിതിയും ജനങ്ങളുടെ ജീവിതാധാരങ്ങളും സംരക്ഷിക്കാന്‍ ഉയരുന്ന ജനാധിപത്യ ശബ്ദങ്ങളോടൊപ്പം നിലകൊള്ളുന്നുവെന്നും എന്‍. ബാദുഷ ഒറ്റക്കല്ലെന്നും അവര്‍ അറിയിച്ചു.

ആര്‍ ശ്രീധര്‍ തണല്‍, എസ് ഉഷ. വീണ മരുതൂര്‍, മാഗ്ലിന്‍ ഫിലോമിന, എം എന്‍ ജയചന്ദ്രന്‍, ടോണി തോമസ്, തോമസ് അമ്പലവയല്‍ (വയനാട് പ്രകൃതി സംരക്ഷണ സമിതി.), ടി.വി.രാജന്‍ ( കോഴിക്കോട്), അഡ്വ. ടി. എസ്സ്. സന്തോഷ് ( എറണാകുളം), സുഭാഷ് ചന്ദ്രബോസ്, രമിത് പയ്യന്നുര്‍, വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, എം ജെ.ബാബു, ആര്‍. മോഹനന്‍ ( മൂന്നാര്‍), കെ.എ .സുലൈമാന്‍ (ഇടുക്കി), റഹിം തലനാട്, ശശീന്ദ്ര ബാബു (നെല്ലിയാമ്പതി) രശ്മി സ്റ്റാലിന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുള്ളത്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026