l o a d i n g

കേരള

24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെന്ന് സതീശന്‍, ദുര്‍ഭരണത്തിന് അന്ത്യമാകും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 15, 2026

തിരുവനന്തപുരം: കേരളത്തില്‍ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളം കാത്തിരിക്കുകയാണ്. ഈ ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ ഒരു പുതുയുഗപ്പിറവിക്ക് തുടക്കമിടും. പൂര്‍ണമായ പ്രതീക്ഷയോടെ, നിറഞ്ഞ ആത്മവിശ്വാസത്തോടെ ടീം യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടും. നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരും എന്നാണ് വിശ്വാസമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്നും സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്നു. അതില്‍ മാറ്റമില്ല. തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം മൂലമാണ് പ്രഖ്യാപനം വൈകിക്കാന്‍ കാരണം. നാളെ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഒറ്റപ്പെട്ട തര്‍ക്കങ്ങളേയുള്ളൂ. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെയ്ക്കുന്ന കാലം അവസാനിച്ചുവെന്നും നേതാക്കള്‍ കൂടിയാലോചന നടത്തി ഓരോ സീറ്റിലെയും വിജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷം നടന്ന എല്ലാ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും അത്യപൂര്‍വമായ പ്രകടനമാണ് യുഡിഎഫ് കാഴ്ചവെച്ചത്. അതിനുമുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2019-നേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് യുഡിഎഫിനുണ്ടായത്. ഈ സര്‍ക്കാരിന്റെ തെറ്റായ നടപടികളെ ജനങ്ങളുടെ മുന്നില്‍ യുഡിഎഫ് അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും. എവിടെയെല്ലാം ഗവണ്‍മെന്റ് പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള കൃത്യമായ പദ്ധതികളും പരിപാടികളുമായാണ് യുഡിഎഫ് മുന്നോട്ട് വരുന്നത്.

സര്‍ക്കാര്‍ ചെലവില്‍ സാധാരണക്കാരന്റെ ചെലവില്‍ ഖജനാവില്‍നിന്ന് പണം എടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇവിടെ നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളം ഇന്നുവരെ കാണാത്ത തരത്തിലുള്ള പ്രചാരണമാണ് സംസ്ഥാനത്ത് നടന്നത്. സര്‍ക്കാര്‍ സാമ്പത്തികമായ പ്രതിസന്ധിയില്‍ കൂപ്പുകുത്തുമ്പോള്‍ ഇതുപോലെ കോടിക്കണക്കിന് രൂപയുടെ പരസ്യം നടത്തിയ കാലം ഉണ്ടായിട്ടില്ല. അതെല്ലാം ചോദ്യം ചെയ്യപ്പെടും. കേരളത്തെ തകര്‍ത്തു തരിപ്പണമാക്കിയ, ഒരു സര്‍ക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധവും യുഡിഎഫിനെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുകയെന്നും അദ്ദേഹം പറഞ്ഞു.

Latest News

  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026