l o a d i n g

കേരള

നിലമ്പൂരില്‍ യു. ഷറഫലിയെ സ്ഥാനാര്‍ഥിയാക്കി സി.പി.എം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 15, 2026

മലപ്പുറം: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം യു. ഷറഫലി. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം യു. ഷറഫലി മത്സരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ അറിയിച്ചു.

അരീക്കോട് സ്വദേശിയായ ഷറഫലിയെ ആദ്യം ഏറനാട് മണ്ഡലത്തിലേക്കാണ് പരിഗണിച്ചിരുന്നതെങ്കിലും അത് സി.പി.ഐ.യുടെ സീറ്റായതിനാല്‍ അദ്ദേഹത്തെ നിലമ്പൂരിലേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്‍പ് പി.വി. അന്‍വര്‍ രാജിവെച്ചതിനെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ഷറഫലിയുടെ പേര് ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും അന്ന് എം. സ്വരാജിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്.

കോഴിക്കോട് സര്‍വകലാശാലയ്ക്ക് വേണ്ടി കളിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്. പിന്നീട് കേരള ഫുട്ബോള്‍ ടീമിലെ കരുത്തുറ്റ ഡിഫന്‍ഡറായി മാറിയ അദ്ദേഹം, 1985 മുതല്‍ 1995 വരെ പത്തുവര്‍ഷക്കാലം കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കളിച്ചു. 1992-ലും 1993-ലും കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോള്‍ ആ വിജയങ്ങളില്‍ ഷറഫലി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വി.പി. സത്യന്‍, സി.വി. പാപ്പച്ചന്‍, ഐ.എം. വിജയന്‍, എം. ബാബുരാജ് എന്നിവരടങ്ങുന്ന കേരള പോലീസിന്റെയും കേരള ടീമിന്റെയും സുവര്‍ണ കാലഘട്ടത്തിലെ പ്രധാന താരമായിരുന്നു അദ്ദേഹം.

ദേശീയ തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഷറഫലി, 1993-ല്‍ നടന്ന സൂപ്പര്‍ സോക്കര്‍ സീരീസില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ നയിച്ചു. 1994-ല്‍ കൊറിയയിലും ഹോങ്കോങ്ങിലുമായി നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബെയ്റൂത്തിനെതിരെ ഇന്ത്യക്കായി അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്. കളിക്കാരന്‍ എന്നതിലുപരി കേരള പോലീസ് ടീമിന്റെ മാനേജര്‍, മുഖ്യ പരിശീലകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

2022-ല്‍ കേരളത്തില്‍ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങളുടെ സംഘാടനത്തിലും അദ്ദേഹം ഇവന്റ് കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നു. കായികരംഗത്തെ അനുഭവസമ്പത്താണ് 2023-ല്‍ അദ്ദേഹത്തെ കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്.

മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ 12 വര്‍ഷം അസിസ്റ്റന്റ് കമന്‍ഡാന്റായി പ്രവര്‍ത്തനമനുഷ്ഠിച്ച യു. ഷറഫലി പിന്നീട് നാലുവര്‍ഷം കമന്‍ഡാന്റുമായിരുന്നു. 2026-ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി അദ്ദേഹം സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു.

നിലമ്പൂരിലെ അദ്ദേഹത്തിന്റെ കുടുംബ-സുഹൃദ് ബന്ധങ്ങളും സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവും വിജയമുറപ്പിക്കാന്‍ സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026