l o a d i n g

കേരള

അങ്കത്തിന് ഉറച്ച് സുധാകരന്‍; അടൂര്‍ പ്രകാശിനും മനംമാറ്റമില്ല, വഴങ്ങാതെ ഹൈക്കമാന്‍ഡ്: കണ്ണൂരിലും കോന്നിയിലും എംപിമാര്‍ പോര്‍ക്കളത്തിലേക്ക്?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2026

ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന കെ. സുധാകരന്‍ എംപി പത്രികാ സമര്‍പ്പണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ മറികടന്ന് മത്സരരംഗത്തിറങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായി സുധാകരന്‍ ഡല്‍ഹി കേരള ഹൗസില്‍ നിന്ന് ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് (NOC) കൈപ്പറ്റി. സുധാകരന്റെ സ്റ്റാഫ് അംഗങ്ങള്‍ നേരിട്ടെത്തിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്.

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ്-കെപിസിസി തീരുമാനത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിവാദങ്ങള്‍ ഇതോടെ പുതിയ തലത്തിലേക്ക് കടക്കുകയാണ്. സുധാകരനെ പിന്തിരിപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍, ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നലെ അര്‍ദ്ധരാത്രി വരെ സുധാകരന്റെ വസതിയിലെത്തി അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

കണ്ണൂരില്‍ നിന്ന് ജനവിധി തേടാനാണ് സുധാകരന്റെ തീരുമാനം. ഇതിനായി ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് വാങ്ങിയതോടെ പത്രിക നല്‍കുമെന്ന് ഉറപ്പായി.
സുധാകരനൊപ്പം അടൂര്‍ പ്രകാശ് എംപിയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. കോന്നിയില്‍ മത്സരിക്കാനൊരുങ്ങുന്ന അദ്ദേഹം നേരത്തെ തന്നെ കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങിയിരുന്നു.

എംപിമാര്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലായിരുന്നു കേന്ദ്ര നേതൃത്വം. എന്നാല്‍, സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ അത് വലിയ ക്ഷീണമാകുമെന്ന തിരിച്ചറിവില്‍ ഇരുവര്‍ക്കും അവസാന നിമിഷം ഇളവ് നല്‍കിയേക്കുമെന്നാണ് പുതിയ വിവരം.

ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ട ചര്‍ച്ചകളിലും വിട്ടുവീഴ്ചയ്ക്ക് സുധാകരന്‍ തയ്യാറായില്ല. സീറ്റ് നല്‍കിയില്ലെങ്കില്‍ എംപി സ്ഥാനം രാജി വെച്ച് മത്സരരംഗത്തിറങ്ങാനാണ് സുധാകരന്റെ പദ്ധതിയെന്നറിയുന്നു. ഇളവ് നല്‍കിയാലും ഇല്ലെങ്കിലും കണ്ണൂരിലെ പോര്‍ക്കളത്തില്‍ ഇറങ്ങുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പാര്‍ട്ടിയിലെ കരുത്തരായ നേതാക്കളുടെ ഈ കടുത്ത നിലപാട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി ഇളവ് പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Latest News

സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026