ദമാം: സ്‌നേഹവും സൗഹൃദവും പങ്കുവെച്ചും ഒത്തുചേരലിന്റെ മനോഹാരിത വിളിച്ചോതിയും ദമാമിലെ പ്രവാസി കാല്‍പ്പന്ത് പ്രേമികള്‍ ഇഫ്താര്‍ വിരുന്നില്‍ സംഗമിച്ചു. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (DIFA) ഒരുക്കിയ മെഗാ ഇഫ്താര്‍ സംഗമത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ക്ലബ് സംഘാടകരും കളിക്കാരും കുടുംബാംഗങ്ങളുമടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു.
റാക്ക അല്‍ യമാമ യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയമാണ് മൂന്നാമത് ഡിഫ മെഗാ ഇഫ്താറിന് വേദിയായത്. ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ നേതൃത്വം നല്‍കി. ഭാരവാഹികളായ റഷീദ് മാളിയേക്കല്‍, ജുനൈദ് നീലേശ്വരം, സഫീര്‍ മണലോടി, ആഷി നെല്ലിക്കുന്ന്, ടൈറ്റസ് വിന്‍സന്റ്, ആസിഫ് മേലങ്ങാടി, റാസിഖ് വള്ളിക്കുന്ന്, അനസ് മമ്പാട്, സുനീര്‍ കല്ലായി, അന്‍ഷദ്, അന്‍വര്‍, റഷീദ് ചേന്ദമംഗലൂര്‍, ഫസല്‍ ജിഫ്രി, ഷാഫി പുളിയക്കോട്, ഷമീം കുനിയില്‍, നസീബ് വാഴക്കാട്, മുഹമ്മദ് ജഹ്ഫര്‍, ഫതീന്‍ മങ്കട എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.
ചിത്രം അടിക്കുറിപ്പ്: അല്‍ യമാമ യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഗമം.
Related News