l o a d i n g

കേരള

സൗദി എംബസിയുടെ ഇഫ്താര്‍ സംഗമം മലബാര്‍ എജ്യുസിറ്റി ക്യാമ്പസില്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2026

കോഴിക്കോട്: സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വിവിധ രാഷ്ട്രങ്ങളില്‍ നടത്തുന്ന ഔദ്യോഗിക ഇഫ്താര്‍ സംഗമങ്ങളുടെ ഭാഗമായി കോഴിക്കോട് നരിക്കുനിയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. സലഫി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള മലബാര്‍ എജ്യുസിറ്റി ക്യാമ്പസിലായിരുന്നു പരിപാടി.

സൗദി അറേബ്യന്‍ മതകാര്യ വകുപ്പിന്റെയും ഡല്‍ഹിയിലെ സൗദി എംബസിയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇഫ്താര്‍ സംഗമം നടന്നത്. ലോകസമാധാനത്തിനും വിവിധ രാഷ്ട്രങ്ങളുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനും സൗദി അറേബ്യ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ സംസാരിച്ച ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇത്തരം സംഗമങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗോള സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി.പി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹിമാന്‍ മദനി, പ്രോജക്ട് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് ഭാരവാഹികള്‍, മലബാര്‍ എജ്യുസിറ്റി പ്രവര്‍ത്തകര്‍, പരിസര പ്രദേശങ്ങളിലെ മത-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026