l o a d i n g

കേരള

സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം: വിട്ടുവീഴ്ചയില്ലാതെ നേതൃത്വം, സുധാകരന്‍ ഇടച്ചിലില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2026

ന്യൂഡല്‍ഹി/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം വൈകുന്നതിനിടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. സിറ്റിങ് എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ മാറ്റമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കണ്ണൂര്‍ സീറ്റില്‍ ടി.ഒ മോഹനനെ തന്നെ മത്സരിപ്പിക്കുമെന്ന നിലപാടില്‍ നേതൃത്വം ഉറച്ചുനില്‍ക്കുന്നതോടെ കെ. സുധാകരന്‍ കടുത്ത അമര്‍ഷത്തിലാണ്.

കണ്ണൂര്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കെ.സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച് 'ഗുഡ് ബൈ' പറഞ്ഞ സുധാകരനെ അനുനയിപ്പിക്കാന്‍ എ.കെ ആന്റണിയും രമേശ് ചെന്നിത്തലയും നേരിട്ട് രംഗത്തിറങ്ങി. ഇന്നു നടത്താനിരുന്ന വാര്‍ത്താസമ്മേളനം മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് സുധാകരന്‍ റദ്ദാക്കി. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന അദ്ദേഹം യാത്ര നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. പട്ടിക പ്രഖ്യാപിച്ച ശേഷം മാത്രം മടങ്ങിയാല്‍ മതിയെന്നാണ് സുധാകരന്റെ തീരുമാനം.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെച്ചൊല്ലി വിവിധ ഡി.സി.സികളിലും തര്‍ക്കം തെരുവിലേക്കെത്തിയിട്ടുണ്ട്. കെ. സുധാകരന്‍-ടി.ഒ മോഹനന്‍ അനുകൂലികള്‍ തമ്മില്‍ നേതൃയോഗത്തില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നു.

കോന്നി: സുധാകരന് ഇളവ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അടൂര്‍ പ്രകാശും സമ്മര്‍ദ്ദം ശക്തമാക്കി. കോന്നിയില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് നേതാക്കള്‍ അറിയിച്ചതായി സതീഷ് കൊച്ചുപറമ്പിലും അവകാശപ്പെട്ടു.

കൊച്ചി: ദീപ്തി മേരി വര്‍ഗീസ്, മുഹമ്മദ് ഷിയാസ് എന്നിവരുടെ അനുകൂലികള്‍ മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു. ആര്‍ക്ക് നറുക്കുവീഴുമെന്ന ആകാംക്ഷയിലാണ് പ്രവര്‍ത്തകര്‍.

പെരുമ്പാവൂര്‍: സീറ്റ് നിഷേധിക്കപ്പെട്ടാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന നിലപാടിലാണ് എല്‍ദോസ് കുന്നപ്പിള്ളി. പെരുമ്പാവൂരില്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ പ്രകടനം നടത്തി.

സുധാകരന് ഇളവ് നല്‍കുമെന്ന് ചെന്നിത്തലയ്ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നിലവിലെ പട്ടികയില്‍ ടി.ഒ മോഹനന്റെ പേര് തന്നെയാണ് ഉള്ളതെന്നാണ് സൂചന. എം.പിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ സംസ്ഥാനത്തുടനീളം സമാനമായ ആവശ്യങ്ങള്‍ ഉയരുമെന്ന ഭയത്തിലാണ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട പട്ടിക ഇന്നുതന്നെ പുറത്തുവിട്ടേക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ കൂടുതല്‍ പരസ്യപ്രതികരണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നേതൃത്വം.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026