l o a d i n g

ഗൾഫ്

അമേരിക്കയിലെ പോര്‍ട്ട് ആര്‍തര്‍ വലേറോ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 24, 2026

പോര്‍ട്ട് ആര്‍തര്‍: ടെക്‌സസിലെ പോര്‍ട്ട് ആര്‍തറിലുള്ള വലേറോ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തെത്തുടര്‍ന്ന് ആകാശത്തേക്ക് വലിയ തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

റിഫൈനറിയിലുണ്ടായ സ്‌ഫോടനം പോര്‍ട്ട് ആര്‍തര്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അന്റോണിയോ മിച്ചല്‍ സ്ഥിരീകരിച്ചു. സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്‌ഫോടന വിവരം അറിഞ്ഞയുടന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടങ്ങി. റിഫൈനറിയിലെ ഒരു ഹീറ്റര്‍ യൂണിറ്റിലുണ്ടായ തകരാറാകാം സ്‌ഫോടനത്തിന് കാരണമെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി ഷെരീഫ് സീന സ്റ്റീഫന്‍സ് അറിയിച്ചു.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആരെയും മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും വായുനിലവാരം അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌ഫോടനസമയത്ത് കാര്‍ വിന്‍ഡോകള്‍ പോലും കുലുങ്ങുന്ന വിധത്തിലുള്ള ഉഗ്രശബ്ദം കേട്ടതായി മിഡ്-കൗണ്ടിയിലെ സാക്ഷികള്‍ പറഞ്ഞു. അന്തരീക്ഷത്തില്‍ ചീഞ്ഞ മുട്ടയുടെ ഗന്ധത്തിന് സമാനമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതായും ചിലര്‍ ചൂണ്ടിക്കാട്ടി.

അയല്‍നഗരമായ നെതര്‍ലാന്‍ഡിനെ സ്‌ഫോടനം നിലവില്‍ ബാധിച്ചിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. സൗത്ത് സൈഡ് മേഖലയില്‍ പോലീസും അഗ്‌നിശമന സേനയും പട്രോളിംഗ് നടത്തുകയും വായുനിലവാരം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാറ്റങ്ങളുണ്ടായാല്‍ ജനങ്ങളെ അറിയിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌ഫോടനത്തെത്തുടര്‍ന്ന് റിഫൈനറിക്ക് സമീപമുള്ള സ്റ്റേറ്റ് ഹൈവേ 87 (SH 87), സ്റ്റേറ്റ് ഹൈവേ 82 (SH 82) വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ടെക്‌സസ് ഗതാഗത വകുപ്പ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026