l o a d i n g

ഗൾഫ്

സൗദി കേരള ഫാര്‍മസിസ്റ്റ്‌സ് ഫോറം പുനഃസംഘടിപ്പിച്ചു, ഡോ. സുഹാജ് പ്രസിഡന്റ്, ആബിദ് സെക്രട്ടറി, യാസിര്‍ ട്രഷറര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

റിയാദ്: രണ്ട് ദശാബ്ദത്തിലേറെയായി സാമൂഹിക സേവന രംഗത്ത് സജീവമായ സൗദി കേരള ഫാര്‍മസിസ്റ്റ്‌സ് ഫോറം (SKPF), പൊതുജനങ്ങള്‍ക്കും ഫാര്‍മസി മേഖലയ്ക്കും ഉപകാരപ്രദമായ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. ആരോഗ്യ ബോധവല്‍ക്കരണം, നാട്ടില്‍ നിന്ന് മരുന്ന് കൊണ്ടുവരുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് ഫോറം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സുഹാജ് അബ്ദുല്‍ സലീം (ഖസീം യൂണിവേഴ്‌സിറ്റി ബുറൈദ) അറിയിച്ചു.

ഫോറം സംഘടിപ്പിച്ച ജനറല്‍ ബോഡി യോഗത്തില്‍ ആബിദ് പാറക്കല്‍ (ജോണ്‍സ് ഹോപ്കിന്‍സ് അരാംകോ ഹോസ്പിറ്റല്‍ ദമ്മാം) ജനറല്‍ സെക്രട്ടറിയായും, യാസിര്‍ കെ. പാരി (സഹ്‌റ ഫാര്‍മസി ഗ്രൂപ്പ് ജിദ്ദ) ട്രഷററായും ചുമതലയേറ്റു.

വൈസ് പ്രസിഡന്റുമാരായി ഡോ. സബ്‌ന കോട്ട, മുഹമ്മദ് റാഫി ടി.എം., മുഹമ്മദ് അലി കൊളാടി എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി റിഫാദ് കെ. സൈദു, മഹേഷ് പള്ളിയാല്‍തൊടി, നുഫൈല്‍ കെ.കെ. എന്നിവരെയും തിരഞ്ഞെടുത്തു.

ദ്വൈവാര്‍ഷിക റിപ്പോര്‍ട്ട് മുഹമ്മദ് ശിഹാബുദ്ദീന്‍ അവതരിപ്പിച്ചു. 'BENEXIA' ഉള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി പരിപാടികള്‍, ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിവിധ കാമ്പയിനുകള്‍ എന്നിവ ശ്രദ്ധേയമായിരുന്നുവെന്ന് അംഗങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഹനീഫ പാറക്കല്ലില്‍ നേതൃത്വം നല്‍കി. യഹിയ കെ.കെ. അവതരിപ്പിച്ച പാനല്‍ ജനറല്‍ ബോഡി ഏകകണ്ഠമായി അംഗീകരിച്ചു.

വിവിധ വിംഗുകളുടെ ചുമതല മുഹമ്മദ് ശിഹാബുദ്ദീന്‍ (ചാരിറ്റി), ഷബീര്‍ അലി തോരക്കാട്ടില്‍ (എഡ്യൂക്കേഷന്‍), ഉമൈര്‍ അവേലത്ത് (മീഡിയ) എന്നിവര്‍ക്ക് നല്‍കി. മെമ്പേഴ്‌സ് വെല്‍ഫെയര്‍ വിഭാഗം കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. സലാഹുദ്ദീന്‍ കെ., സഫീര്‍ മാഞ്ചേരിയില്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

പ്രവിശ്യാ കോഓര്‍ഡിനേറ്റര്‍മാരായി അത്തീഖ് വി.പി. (ജിദ്ദ), ഹിഷാം മണോലി (ദമ്മാം), മുഹമ്മദ് തന്‍വീര്‍ വി. (മക്ക), അഷ്‌കര്‍ (മദീന), യൂനുസ് മണ്ണിശേരി (റിയാദ്), സാജിദുറഹ്‌മാന്‍ (തായിഫ്), ആഷിക് പൂനൂര്‍ (തബൂക്ക്), മുഹമ്മദ് സാഫില്‍ കെ. (റാബിഖ്), മുഹമ്മദ് ത്വയ്യിബ് (ജിസാന്‍), മുഹമ്മദ് നൗഫല്‍ വി. (ഖമീസ്), ഷെറില്‍ കെ. ചെമ്പ്‌ലോണ്‍ (ബുറൈദ) എന്നിവരെയും തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ഹനീഫ പാറക്കല്ലില്‍, യഹിയ കെ.കെ., ഡോ. അബൂബക്കര്‍ സിദ്ദീഖ് എന്നിവരെയും നിശ്ചയിച്ചു.

ജനറല്‍ ബോഡി യോഗത്തില്‍ ഡോ. അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശിഹാബുദ്ദീന്‍ സ്വാഗതവും റിയാസ് മൊയ്തീന്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: ഡോ. സുഹാജ് അബ്ദുല്‍ സലീം, ആബിദ് പാറക്കല്‍, യാസിര്‍ കെ. പാരി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026