l o a d i n g

ഗൾഫ്

അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഗ്യാസ പ്ലാന്റില്‍ തീപിടുത്തം: ഒരാള്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരടക്കം നിരവധി പേര്‍ക്ക് പരിക്ക്, ദുബായിലും അവശിഷ്ടങ്ങള്‍ വീണ് നാശനഷ്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 4, 2026

അബുദാബി: യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് മിസൈലുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ വീണ് അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് പ്രോസസിംഗ് പ്ലാന്റില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ ഒരു ഈജിപ്ഷ്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. പ്ലാന്റില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്.

പ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യം തകര്‍ത്തതിനെത്തുടര്‍ന്ന് ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റില്‍ രണ്ട് ഇടങ്ങളിലാണ് തീപിടുത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണച്ചെങ്കിലും പ്ലാന്റിലെ സൗകര്യങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈജിപ്ത്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് തൊഴിലാളികള്‍ക്ക് ഇവിടെ നിസ്സാര പരിക്കേറ്റു. നാശനഷ്ടങ്ങളുടെ പൂര്‍ണ്ണരൂപം വിലയിരുത്തി വരികയാണെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

അബുദാബിയിലെ അജ്ബാന്‍ മേഖലയിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് അപകടമുണ്ടായി. ഇവിടെ ആറ് നേപ്പാള്‍ സ്വദേശികള്‍ക്കും അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു നേപ്പാള്‍ സ്വദേശിയുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആകാശത്തുവെച്ച് ലക്ഷ്യം തകര്‍ത്തതിനെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ ദുബായുടെ വിവിധ ഭാഗങ്ങളില്‍ പതിച്ചു. ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ദുബായ് മറീന എന്നിവിടങ്ങളിലെ കെട്ടിടങ്ങള്‍ക്ക് മുകളിലാണ് അവശിഷ്ടങ്ങള്‍ വീണത്. എന്നാല്‍ രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ വേഗത്തില്‍ നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

ഇന്റര്‍നെറ്റ് സിറ്റിയിലെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയായ ഒറാക്കിളിന്റെ (Oracle) കെട്ടിടത്തിന് മുകളിലാണ് അവശിഷ്ടങ്ങള്‍ വീണത്. കെട്ടിടത്തിന്റെ മുന്‍ഭാഗത്തിന് നേരിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മറീന മേഖലയിലെ ഒരു കെട്ടിടത്തിന് മുകളിലും സമാനമായ രീതിയില്‍ അവശിഷ്ടങ്ങള്‍ പതിച്ചു. ഇവിടെ തീപിടുത്തമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവം നടന്നയുടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു.

ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കുക

സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് യുഎഇ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം കണക്കിലെടുക്കണമെന്നും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡില്‍ നിര്‍ത്താതെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്താന്‍ ശ്രദ്ധിക്കണം. വാഹനങ്ങള്‍ നിര്‍ത്തി കാഴ്ചകള്‍ കാണാന്‍ ശ്രമിക്കരുത്. ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്നത് വരെ വീടിനുള്ളിലോ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലോ തുടരുക. വളരെ ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രം 999 എന്ന നമ്പറില്‍ ബന്ധപ്പെടുക. അത്യാവശ്യക്കാര്‍ക്ക് ലൈനുകള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026