l o a d i n g

ഗൾഫ്

നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യേണ്ട അവസരത്തില്‍ പ്രതിപക്ഷം ഒളിച്ചോടുന്നു: എം. സ്വരാജ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 5, 2026

റിയാദ്: ഏപ്രില്‍ 9-ന് നടക്കുന്ന പതിനാറാമത് കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനായി കേളി കലാസാംസ്‌കാരിക വേദി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യേണ്ട സമയത്ത് പ്രതിപക്ഷം അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വന്‍കിട പദ്ധതികളോടൊപ്പം സാധാരണക്കാരന്റെ ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാത്ത, പവര്‍കട്ട് ഇല്ലാത്ത, സാധാരണക്കാരന്റെ ആരോഗ്യം സംരക്ഷിക്കുന്ന, വര്‍ഗീയ കലാപങ്ങളില്ലാത്ത പത്തു വര്‍ഷമാണ് നമ്മുടെ മുന്നിലുള്ളത്. വരും അഞ്ചു വര്‍ഷത്തേക്കുള്ള ദീര്‍ഘവീക്ഷണമുള്ള പ്രകടനപത്രികയാണ് ഇടതുമുന്നണി മുന്നോട്ടുവെച്ചിട്ടുള്ളതെന്നും എം. സ്വരാജ് പറഞ്ഞു.

പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ളതാണെന്നും, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ മുന്നോട്ടുവെച്ച 1500 കാര്യങ്ങളില്‍ 99 ശതമാനവും നടപ്പിലാക്കിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഇപ്പോള്‍ അതിനെ വിശ്വാസത്തോടെ സ്വീകരിക്കുന്നതെന്നും കണ്‍വെന്‍ഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനു പകരം നടപ്പിലാക്കാന്‍ കഴിയുന്ന 950 കാര്യങ്ങളാണ് ഇടതുമുന്നണി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി.

പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയും, വിവിധ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാര്‍ത്ഥികളുടെ വോട്ടഭ്യര്‍ത്ഥന വീഡിയോകളും കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിച്ചു. അടൂര്‍, ആലുവ, അഴീക്കോട്, ബാലുശ്ശേരി, ബേപ്പൂര്‍, ചേലക്കര, എലത്തൂര്‍, ഇരവിപുരം, കല്യാശ്ശേരി, കാഞ്ഞങ്ങാട്, കണ്ണൂര്‍, കരുനാഗപ്പള്ളി, കാസര്‍കോട്, കൊടുവള്ളി, കൊണ്ടോട്ടി, കോതമംഗലം, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, മട്ടന്നൂര്‍, മൂവാറ്റുപുഴ, നിലമ്പൂര്‍, പാറശാല, പയ്യന്നൂര്‍, പേരാമ്പ്ര, പേരാവൂര്‍, പെരിന്തല്‍മണ്ണ, തളിപ്പറമ്പ്, താനൂര്‍, തവനൂര്‍, തലശ്ശേരി, തിരുവമ്പാടി, തൃക്കരിപ്പൂര്‍, തൃശൂര്‍, തിരൂര്‍, വള്ളിക്കുന്ന്, വണ്ടൂര്‍, വേങ്ങര എന്നീ മണ്ഡലങ്ങളിലെ വീഡിയോകള്‍ക്ക് പുറമെ കേളി സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ ഫൈസല്‍ കൊണ്ടോട്ടി തയ്യാറാക്കിയ വീഡിയോയും പ്രദര്‍ശിപ്പിച്ചു.

തുടര്‍ഭരണം ഉറപ്പാക്കുന്നതിനുള്ള കാമ്പയിന്റെ ഭാഗമായി ഒപ്പുശേഖരണവും നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിന്‍ ഇഖ്ബാല്‍, സുരേന്ദ്രന്‍ കൂട്ടായി, സീബ കൂവോട്, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ന്യൂ ഏജ് പ്രതിനിധി ഷാജഹാന്‍, ഐ.എം.സി.സി പ്രതിനിധി ഗസ്‌നി, കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ബോണി, കേളി സെക്രട്ടറി എസ്. സുനില്‍ കുമാര്‍, കേളി കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ, പ്രസിഡന്റ് ശ്രീഷ സുകേഷ് എന്നിവര്‍ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സ്വാഗതവും ദേശാഭിമാനി റിയാദ് റിപ്പോര്‍ട്ടര്‍ ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026