l o a d i n g

ഗൾഫ്

ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 7, 2026

ജിദ്ദ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഷറഫിയയിലെ ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ലാ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ആക്ടിങ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി നാണി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കുട്ടി കാവനൂര്‍ സ്വാഗതം പറഞ്ഞു. കെ.എം.സി.സി നേതാക്കളായ വി.പി. മുസ്തഫ, ഇസ്മായില്‍ മുണ്ടക്കുളം, സൈതലവി പുളിയക്കോട്, നൗഫല്‍ ഉള്ളാടന്‍, അഷ്റഫ് കിഴുപറമ്പ്, കെ.ടി. അബൂബക്കര്‍, കെ.വി. സലാം, ബാപ്പു തുടങ്ങിയവര്‍ സംസാരിച്ചു.

ഏറനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. ബഷീറിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനാവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി. മണ്ഡലത്തില്‍ വികസന പെരുമഴ പെയ്യിച്ച നേതാവാണ് പി.കെ. ബഷീറെന്നും, കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികള്‍ക്ക് സഹകരണ ബാങ്കുമായി സഹകരിച്ച് 25,000 രൂപ പലിശരഹിത ലോണ്‍ നല്‍കി അവരെ ചേര്‍ത്തുപിടിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.

അബ്ദുല്‍ റഷീദ് കുഴിമണ്ണ ഖിറാത്ത് നടത്തി. അലി പത്തനാപുരം നന്ദി പറഞ്ഞു. അബൂബക്കര്‍ കെ.സി, മുജീബ് അരീക്കോട്, ഹസനുല്‍ ബന്ന, സുനീര്‍ കെ.പി, ഹബീബ് കാഞ്ഞിരാല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അനസ് ചാലിയാര്‍, ഫാറൂഖ് ഉറങ്ങാട്ടിരി, മുഹമ്മദ് കെ.സി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

്ര

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026