l o a d i n g

ഗൾഫ്

ആക്രമണ ഭീഷണിയില്‍ നിന്ന് ട്രംപ് പിന്മാറി; രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ധാരണ, ലോകത്തിന് ആശ്വാസം, മധ്യസ്ഥത വഹിച്ചത് പാകിസ്ഥാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 8, 2026

ടെഹ്റാന്‍: ഇറാനെതിരെ പ്രഖ്യാപിച്ചിരുന്ന അതിശക്തമായ സൈനിക നീക്കങ്ങളില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍ക്കാലികമായി പിന്മാറി. നിശ്ചിത സമയപരിധി അവസാനിക്കാന്‍ രണ്ട് മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനുമുള്ള തീരുമാനം ഉണ്ടായത്. ഇതോടെ മേഖലയില്‍ നിലനിന്നിരുന്ന കടുത്ത യുദ്ധഭീതിക്ക് നേരിയ ശമനമായി.

ഇറാനിലെ പാലങ്ങള്‍, ഊര്‍ജ്ജ നിലയങ്ങള്‍ തുടങ്ങി സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് ട്രംപ് മരവിപ്പിച്ചത്. ഇതിനായി രണ്ട് പ്രധാന നിബന്ധനകളാണ് യുഎസ് മുന്നോട്ട് വെച്ചിട്ടുള്ളത്: 1. ഹോര്‍മുസ് കടലിടുക്ക് തുറക്കുക: ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും സുരക്ഷിതമായി തുറന്നുകൊടുക്കണം. 2. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍: നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചക്കാലം ഇരുവിഭാഗവും സൈനിക നീക്കങ്ങള്‍ ഒഴിവാക്കണം.

ഇറാന്‍ മുന്നോട്ടുവെച്ച '10 ഇന സമാധാന പദ്ധതി' പ്രായോഗികമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിനാഴ്ച പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറല്‍ അസിം മുനീറുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് തന്റെ കര്‍ക്കശമായ നിലപാടില്‍ മാറ്റം വരുത്തിയത്. ചര്‍ച്ചകള്‍ക്കായി സമയം അനുവദിക്കണമെന്ന് ഷെഹ്ബാസ് ഷെരീഫ് എക്‌സിലൂടെ ട്രംപിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇസ്രായേലും ഹിസ്ബുള്ളയും വെടിനിര്‍ത്തലിന് തയ്യാറായതായാണ് ലഭിക്കുന്ന വിവരം.

ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ സൈനിക മേല്‍നോട്ടത്തില്‍ തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഉപരോധങ്ങള്‍ നീക്കുക, മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക, മേഖലയില്‍ നിന്ന് യുഎസ് സൈന്യം പിന്മാറുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാതെ താത്കാലിക വെടിനിര്‍ത്തല്‍ കൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് ഇറാന്റെ ഒരു വിഭാഗം.

നേരത്തെ, സിവിലിയന്‍ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണി വലിയ രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് യുദ്ധക്കുറ്റമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയും ചൂണ്ടിക്കാട്ടി. പോപ്പ് ലിയോ പതിനാലാമനും ട്രംപിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ചിരുന്നു.

യുദ്ധം ആരംഭിച്ച ഫെബ്രുവരി മുതല്‍ പലതവണ ട്രംപ് അന്ത്യശാസനം നല്‍കുകയും പിന്നീട് അത് നീട്ടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചെങ്കിലും ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മിസൈല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ തുടരുകയാണ്. രണ്ടാഴ്ചത്തെ ഈ ഇടവേള ഒരു സ്ഥിരമായ സമാധാനത്തിലേക്ക് നയിക്കുമോ അതോ യുദ്ധത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026