l o a d i n g

ഗൾഫ്

ഹോർമുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; ഐക്യരാഷ്ട്രസഭയിൽ തിരിച്ചടി, ഇറാനെതിരെ നടപടിയില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 8, 2026

ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ബഹ്റൈന്‍ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. ഇറാന്റെ സൈനിക നീക്കങ്ങള്‍ തടയാനും ആഗോള വ്യാപാര പാത സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര നീക്കങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റത്.

രക്ഷാസമിതിയിലെ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ രണ്ട് രാജ്യങ്ങള്‍ (റഷ്യ, ചൈന) എതിര്‍ത്തു. രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും എതിര്‍ത്തതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു.

പ്രമേയത്തില്‍ സമവായമുണ്ടാക്കാന്‍ മുന്‍പ് പലതവണ മാറ്റങ്ങള്‍ വരുത്തിയിരുന്നു. കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള 'ആവശ്യമായ എല്ലാ മാര്‍ഗങ്ങളും' സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ റഷ്യ, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് ഒഴിവാക്കി. പിന്നീട് സമിതിയുടെ അംഗീകാരത്തോടെയുള്ള നടപടികള്‍ക്ക് പകരം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രാജ്യങ്ങളോട് 'പ്രോത്സാഹിപ്പിക്കുന്ന' തരത്തിലുള്ള മൃദുവായ ഭാഷയിലേക്ക് പ്രമേയം മാറ്റിയിരുന്നു. എങ്കിലും ഇറാനെതിരെയുള്ള നടപടി എന്ന നിലയില്‍ റഷ്യയും ചൈനയും ഇത് തള്ളുകയായിരുന്നു.

വോട്ടെടുപ്പിന് മുന്നോടിയായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അല്‍ സയാനി ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തെ അസംസ്‌കൃത എണ്ണ വ്യാപാരത്തിന്റെ 38 ശതമാനവും എല്‍.എന്‍.ജി വ്യാപാരത്തിന്റെ 19 ശതമാനവും ഈ പാതയിലൂടെയാണ് നടക്കുന്നത്. കൂടാതെ ആഗോള ഹീലിയം വിതരണത്തിന്റെ 30 ശതമാനവും മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഈ വഴി കടന്നുപോകുന്നു.

'അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന നടപടിക്കെതിരെ കൃത്യസമയത്ത് നടപടിയെടുക്കുന്നതില്‍ സമിതി പരാജയപ്പെട്ടിരിക്കുന്നു,' എന്ന് അല്‍ സയാനി നിരാശയോടെ പ്രതികരിച്ചു. ഇറാന്‍ പതിറ്റാണ്ടുകളായി ഈ പാതയെ ഒരു സമ്മര്‍ദ്ദ തന്ത്രമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബഹ്റൈനും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും യുഎസിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. ഇറാന്‍ ഹോര്‍മുസ് കടലിടുക്കിനെ ബന്ദിയാക്കിയിരിക്കുകയാണെന്നും ആഗോള സമ്പദ്വ്യവസ്ഥയെ അപകടത്തിലാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് പറഞ്ഞു. റഷ്യയും ചൈനയും ഇറാന്റെ പക്ഷം ചേരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മാര്‍ച്ചില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ബഹ്റൈന്‍ കൊണ്ടുവന്ന മറ്റൊരു പ്രമേയം 13 വോട്ടുകള്‍ക്ക് പാസായിരുന്നു. അന്ന് റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. പുതിയ പ്രമേയം പരാജയപ്പെട്ടെങ്കിലും, അന്താരാഷ്ട്ര നിയമപ്രകാരം തങ്ങളുടെ കപ്പലുകളെയും വ്യാപാര പാതകളെയും സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ക്കുള്ള അവകാശത്തെ ഇത് ബാധിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026