l o a d i n g

ഗൾഫ്

യാമ്പുവില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍; മാറ്റത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് പ്രവര്‍ത്തകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 8, 2026

യാമ്പു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസലോകത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യാമ്പുവില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യാമ്പു കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെഎംസിസി, ഒഐസിസി നേതാക്കളും മാധ്യമ പ്രതിനിധികളും പങ്കെടുത്തു.

കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ. കരീം താമരശ്ശേരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മതേതര കേരളത്തിന്റെ നിലനില്‍പ്പിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിധിയെഴുതാന്‍ പ്രവാസികളില്‍ നിന്നും ശക്തമായ പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎംസിസി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നാസര്‍ നടുവില്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി യാമ്പു ഏരിയ പ്രസിഡന്റ് സിദ്ദീഖുല്‍ അക്ബര്‍, ബഷീര്‍ പൂളപ്പൊയില്‍, അബ്ദുല്‍ കരീം പുഴക്കാട്ടിരി, ശറഫു പാലീരി, ഷഫീഖ് മഞ്ചേരി, അബ്ദുറഹീം കരുവന്തിരുത്തി, മാധ്യമ പ്രവര്‍ത്തകരായ അനീസുദ്ദീന്‍ ചെറുകുളമ്പ്, നിയാസ് യൂസുഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി. സംഘപരിവാര്‍ വിരുദ്ധ പ്രതിരോധം തീര്‍ക്കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും അഭിപ്രായമുയര്‍ന്നു.

അബ്ദുറസാഖ് നമ്പ്രം, അലിയാര്‍ മണ്ണൂര്‍, അഷറഫ് കൊണ്ടോട്ടി, ബഷീര്‍ താനൂര്‍, അബ്ദുറസാഖ് കാരപ്പറമ്പ്, ഫിറോസ് എടപ്പറ്റ, അജ്മല്‍ വണ്ടൂര്‍, അബ്ബാസ് അലി പാറക്കണ്ണി, ഹുസൈന്‍ പെരിന്തല്‍മണ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രവര്‍ത്തകര്‍, മാറ്റത്തിനായി പ്രവാസലോകത്തും ഒറ്റക്കെട്ടായി മുന്നേറുമെന്ന് ആഹ്വാനം ചെയ്തു. കെഎംസിസി യാംബു സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നിയാസ് പുത്തൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി അര്‍ഷദ് പുളിക്കല്‍ നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026