l o a d i n g

ഗൾഫ്

40 ദിവസത്തെ ഐതിഹാസിക പ്രതിരോധം; യുദ്ധസജ്ജമായി തന്നെ തുടരുമെന്ന് ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 11, 2026

ടെഹ്റാന്‍: നാല്‍പ്പത് ദിവസം നീണ്ടുനിന്ന ജിഹാദിനും 'ഐതിഹാസിക പ്രതിരോധത്തിനും' ശേഷം ഇറാന്‍ കൂടുതല്‍ കരുത്തോടെയും അഭിമാനത്തോടെയും പുറത്തുവന്നിരിക്കുകയാണെന്ന് ടെഹ്റാന്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനാ നേതാവ് ഹോജതോലെസ്ലാം അലി അക്ബരി പ്രസ്താവിച്ചു. അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്നയാണ് (കടചഅ) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനഇയുടെ നേതൃത്വത്തില്‍ ഇറാന്‍ ഈ പാതയില്‍ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യം നിലവില്‍ യുദ്ധസജ്ജമായ അവസ്ഥയില്‍ നിന്ന് പിന്മാറില്ലെന്നും, മറിച്ച് ചെറിയൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണെന്നും അക്ബരി അറിയിച്ചു.

ദേശീയ ഐക്യവും ഒത്തൊരുമയുമാണ് വിജയത്തിലേക്കുള്ള ഏക വഴിയെന്ന് അക്ബരി പറഞ്ഞു. പ്രാഥമിക കരാറിലെ എല്ലാ നിബന്ധനകളും പൂര്‍ണ്ണമായി നടപ്പിലാക്കാതെ ശത്രുരാജ്യങ്ങളെ വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെബനന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മുന്നണികള്‍ക്കെതിരായ നീക്കങ്ങള്‍ തുടര്‍ന്നാല്‍ ഇറാന്റെ സായുധ സേന തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി കമാല്‍ ഖരാസിയുടെ മരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും നീചമായ പ്രവൃത്തിയുടെ അടയാളമാണെന്ന് പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനഇ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിലാണ് ഖരാസി കൊല്ലപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു.

മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ മുഖ്യ ഉപദേശകനായിരുന്ന ഖരാസി, ശാസ്ത്ര-സാംസ്‌കാരിക മേഖലകളിലെ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നുവെന്നും മുജ്തബ ഖാംനഇ അനുസ്മരിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026